Skip to main content

സെമിനാറുകള്‍ക്കും വന്‍ ജനപങ്കാളിത്തം

സെമിനാറുകള്‍ അറുബോറാണെന്ന പതിവ് ചിന്താഗതിക്കും മാറ്റമുണ്ടാക്കുകയാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേള. പകുതി ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍തന്നെ സെമിനാറുകളിലും വന്‍ ജനപങ്കാളിത്തമാണ് പ്രകടമാകുന്നത്. ഇതിനകം ഏഴ് സെമിനാറുകള്‍ ജില്ലാ സ്‌റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്ന പ്രധാന വേദയില്‍ നടന്നുകഴിഞ്ഞു. വരും ദിവസങ്ങളില്‍ ആറ് സെമിനാറുകള്‍ കൂടി നടക്കും.

 

റവന്യൂ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന കാലാവസ്ഥാ മാറ്റവും വെല്ലുവിളികളും സെമിനാറാണ് ഇന്നലെ ആദ്യം നടന്നത്. കാലാവസ്ഥ മാറ്റം ഉണ്ടാക്കുന്ന ദുരന്തങ്ങളും അതിനെ നേരിടാന്‍ നാം അറിഞ്ഞിരിക്കേണ്ട മുന്‍കരുതലുകളും വ്യക്തമാക്കുന്നതായിരുന്നു ഈ സെമിനാര്‍. തൊട്ടുപിറകേ ആരോഗ്യവകുപ്പ് അലോപ്പതി വിഭാഗം സംഘടിപ്പിച്ച എലിപ്പനി പ്രതിരോധവും നിയന്ത്രണവും സെമിനാറും ശ്രദ്ധേയമായി. വിദ്യാഭ്യാസ നിയമം, പിഡബ്ല്യുഡിയും ജനങ്ങളും, സൈബര്‍ കുറ്റകൃത്യങ്ങള്‍, ജന്തുജന്യരോഗങ്ങള്‍, ഞങ്ങളും കൃഷിയിലേക്ക് തുടങ്ങിയ സെമിനാറുകളാണ് ഇതിനകം ജനശ്രദ്ധയാകര്‍ഷിച്ചത്.

 

തൊഴില്‍ വകുപ്പ് സംഘടിപ്പിക്കുന്ന തൊഴില്‍ നിയമങ്ങള്‍ സെമിനാറാണ് ഇന്ന് ആദ്യം നടക്കുന്നത്. വനിത-ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലിംഗനീതിയും വികസനവും സെമിനാര്‍ തുടര്‍ന്ന് നടക്കും. നാളെ ആരോഗ്യവകുപ്പ് ഐഎസ്എം വിഭാഗത്തിന്റെ ജീവിതശൈലി രോഗങ്ങളും ആയുര്‍വേദവും സെമിനാറും സാമൂഹികനീതി വകുപ്പിന്റെ വയോജനക്ഷേമവും സംരക്ഷണവും 2007 സെമിനാറും നടക്കും. അവസാന ദിവസമായ 17 ന് ശാസ്ത്രീയ മത്സ്യകൃഷിയും നൂതന സാങ്കേതികവിദ്യകളും, അതിക്രമ നിവാരണ നിയമവും എസ്.സി. വികസന വകുപ്പിന്റെ പ്രവര്‍ത്തനങ്ങളും എന്നീ സെമിനാറുകളും സംഘിപ്പിച്ചിട്ടുണ്ട്.

date