Skip to main content

ഏറെ ലാഭം; പൊടിപൊടിച്ച് സ്‌കൂള്‍ വിപണിയും

സ്‌കൂള്‍ തുറക്കാന്‍ രണ്ടാഴ്ചകള്‍ ഇനിയുമുണ്ടെങ്കിലും കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് കൊണ്ടുപോകാന്‍ ആവശ്യമായ സാധനങ്ങള്‍ വാങ്ങാനും എന്റെ കേരളം പ്രദര്‍ശന വിപണനമേള അവസരമൊരുക്കുകയാണ് കണ്‍സ്യൂമര്‍ ഫെഡിന്റെയും സപ്ലൈകോയുടെയും സ്റ്റാളുകള്‍. ന്യായവിലയ്ക്ക് സ്‌കൂള്‍ ബാഗും കുടയും ഗുണമേന്മയുള്ള നോട്ടുബുക്കുകളും വീട്ടുസാധനങ്ങളും ഇവിടെ ലഭിക്കുമ്പോള്‍ ഇനിയും എന്തിന് കാത്തിരിക്കണമെന്നാണ് ഇവരുടെ ചോദ്യം.

 

വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ കുട, ടിഫിന്‍ ബോക്സ്, വാട്ടര്‍ ബോട്ടില്‍, പേന, പെന്‍സില്‍ തുടങ്ങി പഠന സാമഗ്രികള്‍ വരെയാണ് വിലക്കുറവില്‍ ലഭിക്കുന്നത്. കണ്‍സ്യൂമര്‍ഫെഡിന്റെ മറ്റ് സേവനങ്ങളായ ഇ - ത്രിവേണി, മൊബൈല്‍ ത്രിവേണി, നീതി മെഡിക്കല്‍ സ്റ്റോര്‍ തുടങ്ങിയവയെക്കുറിച്ച് അറിയാനും സ്റ്റാളിലെത്തിയാല്‍ സാധിക്കും.

date