Post Category
മഴയെ തോല്‍പിച്ച ചിരിമഴ
തകര്‍ത്തു പെയ്തയ്ത മഴയ്‌ക്കൊപ്പം സദസ്യരെ ചിരി മഴയിലാഴ്ത്തി സിനിമാ സീരിയല്‍ താരങ്ങളായ ജോബി പാലയും സംഘവും. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ തകര്‍പ്പന്‍ കോമഡി മിമിക്രി മഹാമേളയില്‍ ആയിരുന്നു ജോബി പാലയുടെയും സംഘത്തിന്റെയും കോമഡി ഷോ. സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടിയില്‍ റോക്കി ഭായിയും ജയനുമൊക്കെ വേദിയെ ഇളക്കി മറിക്കുകയായിയിരുന്നു. കോമഡി ഷോയ്ക്കും സ്‌കിറ്റും പാട്ടിനും ജിംഗ്ലി ഡാന്‍സിനും അനുകരണത്തിനുമൊപ്പം ജനങ്ങളെയും പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ച് ഗയിം ഷോയും അവതരിപ്പിച്ചു. മഴ അല്‍പം നേരം ആശങ്കയുണര്‍ത്തിയെങ്കിലും നിറഞ്ഞ സദസായിരുന്നു പരിപാടിക്ക്.
date
- Log in to post comments