Skip to main content

ബാലോത്സവം 2022 പഠനക്ലാസിന് തിരശീല വീണു

നൂറ്റിയേഴ് കുട്ടികളുമായി ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 18 മുതല്‍ നടന്നുവന്ന ബാലോത്സവം 2022ന് അടൂര്‍ ബിആര്‍സി ഹാളില്‍ തിരശീല വീണു. സമാപന സമ്മേളനം അടൂര്‍ മോഡല്‍ ഗവ. യുപി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എം ശ്രീജ ഉദ്ഘാടനം ചെയ്തു. 107 കുട്ടികളും ഓരോ പ്രതിഭകളാണ്. ചിത്രരചന, അഭിനയം, പ്രസംഗം എന്നിങ്ങനെ കുട്ടികള്‍ക്ക് എല്ലാവര്‍ക്കും ഓരോരോ കഴിവുകള്‍ ഉണ്ട്. ഇത്തരത്തിലുള്ള സര്‍ഗ്ഗാത്മകമായ കഴിവുകള്‍ വലുതാക്കുക എന്നതാണ് ശിശുക്ഷേമസമിതി ക്യാമ്പില്‍ നിന്നും ഉദ്ദേശിച്ചത്. ഭാവിയുടെ വാഗ്ദാനമാണ് കുട്ടികള്‍. ചെറിയ കുട്ടികള്‍ മുതല്‍

 

എല്ലാവരും പ്രതിഭകള്‍ തന്നെയാണ് എന്നും എം ശ്രീജ ചൂണ്ടിക്കാട്ടി. ശിശുക്ഷേമ സമിതി ജില്ലാ ജോയിന്‍ സെക്രട്ടറി എം എസ് ജോണ്‍ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ശിശുക്ഷേമ സമിതി ജില്ല ട്രഷറര്‍ ആര്‍ ഭാസ്‌കരന്‍ നായര്‍, ശിശുക്ഷേമസമിതി ജില്ല സെക്രട്ടറി ജി പൊന്നമ്മ, ജില്ല എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ജയകൃഷ്ണന്‍, മീരാസാഹിബ്, സോഷ്യല്‍ വര്‍ക്കര്‍ വിവേക് എന്നിവര്‍ പങ്കെടുത്തു. സമാപനസമ്മേളനത്തിനോട് അനുബന്ധിച്ചു കുട്ടികളുടെ വിവിധകലാപരിപാടികള്‍ നടന്നു.

date