Skip to main content

കാവ്യ വരയുമായി വിനോദ് സാറും മേളയുടെ ഭാഗമായി

കവിത േകട്ടുകൊണ്ട്, കവിത മുഴുവന്‍ ചിത്രത്തിലാക്കുക... കാവ്യ വരയെന്ന് പേരിട്ട ഈ പരിപാടിയുമായി കൂടല്‍ ജിവിഎച്ച്എസ്എസിലെ മലയാളം അധ്യാപകന്‍ വിനോദ് കുമാറും എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളിലായിരുന്നു വിനോദ് സാറിന്റെ പ്രകടനം.ഇരയിമ്മന്‍ തമ്പി രചിച്ച ഓമനത്തിങ്കള്‍ കിടാവോ... എന്ന പ്രസിദ്ധ താരാട്ടുപാട്ടിന്റെ അകമ്പടിയോടെ, ആ പാട്ട് മുഴുവന്‍ ചിത്രത്തിലൂടെ അദ്ദേഹം വരച്ചുതീര്‍ത്തപ്പോള്‍ കാണികള്‍ക്കും അത്ഭുതമായി.

 

മലയാളം അക്ഷരങ്ങള്‍ കോര്‍ത്ത് ചിത്രംവരയ്ക്കുന്ന വരമലയാളം കഴിവും വിനോദ് ഇവിടെ പ്രകടിപ്പിച്ചു. ഇതിലൂടെ അക്ഷരങ്ങള്‍ കുട്ടികളുടെ മനസില്‍ അവര്‍ അറിയാതെതന്നെ പതിപ്പിക്കപ്പെടും. കുട്ടികളെ രസകരമായി പഠിപ്പിക്കുകയെന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയുടെ ഭാഗമാണ് ഈ പ്രകടനങ്ങളെന്ന് വിനോദ് പറഞ്ഞു. റാന്നി കുമ്മണ്ണൂര്‍ വാഴപ്പള്ളില്‍ വീട്ടിലെ വിനോദ് കുമാര്‍ മികച്ച ചിത്രകലാധ്യാപകന്‍ കൂടിയാണ്.

date