Skip to main content
ക്രിസ്റ്റി തോമസ് അലക്സാണ്ടര്‍

ദിവസം പറയും അത്ഭുത ബാലന്‍

2021 മുതല്‍ 2025 വരെയുള്ള വര്‍ഷങ്ങളില്‍ ഏതു തീയ്യതി ചോദിച്ചാലും കൃത്യമായി ദിവസം പറയുന്ന ഒരു ഭിന്നശേഷിക്കാരനായ അത്ഭുത ബാലനുണ്ട് വിദ്യാഭ്യസ വകുപ്പിന്റെ സ്റ്റാളില്‍. ക്രിസ്റ്റി തോമസ് അലക്സാണ്ടര്‍ എന്നാണ് അവന്റെ പേര്. ഏറെ കൗതുകത്തോടെയും അത്ഭുതത്തോടെയും അവനെ കാണുവാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളില്‍ വന്‍ തിരക്കാണ്. ഏതു തീയതി ചോദിച്ചാലും ഉടന്‍ തന്നെ വരും ക്രിസ്റ്റിയുടെ വക ചിരിച്ചു കൊണ്ടുള്ള ഉത്തരം.

 

ഏഴാം ക്ലാസ് മുതല്‍ തന്നത്താന്‍ വികസിപ്പിച്ചെടുത്തതാണ് ക്രിസ്റ്റി തന്റെ കലണ്ടര്‍ കാല്‍ക്കുലേഷന്‍ എന്ന ഈ കഴിവ്. മെയ് രണ്ട് എന്റെ പിറന്നാളാണ്. അത് ഏതാ ദിവസം എന്നു ചോദിച്ചു കൊണ്ട് കടന്നു വന്ന ഹന്നാ ജോര്‍ജ് എന്ന ഭിന്നശേഷിക്കാരിയായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയോട് അത് ചൊവ്വാഴ്ച എന്ന് പുഞ്ചിരിയോടെ പറഞ്ഞ് പിറന്നാളാശംസകളും നേര്‍ന്നാണ് ക്രിസ്റ്റി യാത്രയാക്കിയത്.

date