Post Category
ആദ്യ പരിശ്രമത്തില്‍തന്നെ പന്ത് നെറ്റില്‍; താരമായി മാത്യു ടി. തോമസ്
ആദ്യ പരിശ്രമത്തില്‍തന്നെ ബാസ്ക്കറ്റ് ബോള്‍ നെറ്റിലെത്തിച്ച് മാത്യു ടി. തോമസ് എംഎല്‍എ കാഴ്ചക്കാരെ ഞെട്ടിച്ചു. രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ല സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ എക്സൈസ് വകുപ്പിന്റെ സ്റ്റാളിലാണ് ഈ കൗതുകം അരങ്ങേറിയത്.ഇതിനോടകം വിപണന മേളയില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ സ്റ്റാള്‍ ആയിരുന്നു എക്സൈസിന്റേത്. പരിശീലനം നേടിയ കായിക താരത്തെ പോലെ പന്തില്‍ രണ്ട് തട്ട്; പിന്നെ നേരെ നെറ്റിലേക്ക്. പന്ത് കൃത്യമായി നെറ്റിനുള്ളിലൂടെ വീഴ്ത്തി എംഎല്‍എ സ്റ്റാറായി. തന്റെ മണ്ഡലത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ സ്റ്റാളും അദ്ദേഹം സന്ദര്‍ശിച്ചു.
date
- Log in to post comments