Skip to main content

തൊഴില്‍ മേള നാളെ (19ന്)

    ഡിഡിയുജികെവൈ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്‍റെയും കോയിപ്രം ഗ്രാമപഞ്ചായത്തിന്‍റെയും ആഭിമുഖ്യത്തില്‍ നാളെ (19ന്) രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ കോയിപ്രം വടക്കേക്കവല ഗവണ്‍മെന്‍റ് യു.പി സ്കൂളില്‍ ബ്ലോക്ക്തല തൊഴില്‍മേളയും മൊബിലൈസേഷനും നടത്തും. ഐ.റ്റി, അഡ്മിനിസ്ട്രേഷന്‍, സെയില്‍സ്, ബാങ്കിംഗ്, മാര്‍ക്കറ്റിംഗ് തുടങ്ങി വ്യത്യസ്ത മേഖലകളില്‍ തൊഴിലുകള്‍ പ്രദാനം ചെയ്യുന്ന വിവിധ സ്ഥാപനങ്ങളും നൈപുണ്യ പരിശീലനത്തിലൂടെ തൊഴില്‍ ലഭ്യമാക്കുന്ന ഏജന്‍സികളും മേളയില്‍ പങ്കെടുക്കും. 18നും 30നും മധ്യേ പ്രായമുള്ളതും എസ്എസ്എല്‍സി മുതല്‍ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുമുള്ളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസലും പകര്‍പ്പും സഹിതം എത്തണം.                          (പിഎന്‍പി 3091/17) 

date