Skip to main content

ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ബുധനാഴ്ച

 

ജില്ലയിലെ അഞ്ചു വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ബുധനാഴ്ച (മെയ് 18) രാവിലെ 10 മണിക്ക് നടക്കും. കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ കക്കാട് (വാർഡ് 10) 69.83%, പയ്യന്നൂർ നഗരസഭയിലെ മുതിയലം (ഏഴ്) 96.05%, കുറുമാത്തൂർ ഗ്രാമപഞ്ചായത്തിലെ പുല്ലാഞ്ഞിയോട് (ഏഴ്) 82.86%, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ തെക്കേ കുന്നുംപുറം (ആറ്) 87.12%, മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ നീർവേലി (അഞ്ച്) 84.44% എന്നിങ്ങനെയാണ് ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിലെ പോളിങ് ശതമാനം. 

യഥാക്രമം കണ്ണൂർ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ, പയ്യന്നൂർ കുഞ്ഞിരാമൻ അടിയോടി സ്മാരക വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്, മുഴപ്പിലങ്ങാട് ഹയർസെക്കണ്ടറി സ്‌കൂൾ, മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ

date