Skip to main content

ജില്ലാ കാര്‍ഷിക വികസന സമിതി യോഗം സംസ്ഥാന കര്‍ഷക ദിനം എടപ്പാളില്‍

ജില്ലാ കാര്‍ഷിക വികസന സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണി കൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. സംസ്ഥാന കര്‍ഷക ദിനം എടപ്പാളില്‍  ഓഗസ്റ്റ് 16ന് നടത്തും.  ഇതുമായി ബന്ധപ്പെട്ട സ്വാഗത സംഘയോഗം ജൂലൈ 15-ന് തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രിയുടെ  അദ്ധ്യക്ഷതയില്‍ ചേരും. ദിനാഘോഷവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 12 മുതല്‍ 16 വരെ വിപുലമായ കാര്‍ഷികമേളയും പ്രദര്‍ശനവും സംഘടിപ്പിക്കും.  
ജില്ലക്ക് കേര ഗ്രാമങ്ങള്‍ അനുവദിച്ചു.

ജില്ലയ്ക്ക് പെരുവള്ളൂര്‍, എടവണ്ണ, താഴേക്കോട്, ഇരിമ്പിളിയം, വെളിയങ്കോട്, തലക്കാട്, വണ്ടൂര്‍, എടപ്പാള്‍, ചെറുകാവ്, പാണ്ടിക്കാട്, അങ്ങാടിപ്പുറം, ആനക്കയം, ചാലിയാര്‍ എന്നീ 13 പഞ്ചായത്തുകളില്‍ കേരഗ്രാമങ്ങള്‍ അനുവദിച്ചു. ഓരോ കേരഗ്രാമത്തിനും 97 ലക്ഷം രൂപയും അനുവദിച്ചു.  ജില്ലയില്‍ നിലവില്‍ ഒട്ടാകെ നെല്‍കൃഷിചെയ്തുവരുന്നത് 3 സീസണുകളിലുമായി 8610 ഹെക്ടര്‍ ആണ്. ഈ വര്‍ഷം 1275 ഹെക്ടര്‍ കൂടി അധികമായി വ്യാപിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു.

നെല്‍കൃഷി പദ്ധതികള്‍ നടപ്പിലാക്കുന്നതിനായിസംസ്ഥാന വിഹിതമായി 441.18 ലക്ഷം രൂപയും ആര്‍.കെ.വി.വൈ. വിഹിതമായി 265.5 ലക്ഷംരൂപയും ഈ വര്‍ഷം ജില്ലയ്ക്ക് അനുവദിച്ചിട്ടുണ്ട്.
പച്ചക്കറി കൃഷിവികസന പദ്ധതിക്ക് ആകെ 650 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ജൈവകൃഷി വ്യാപിപ്പിക്കുന്നതിന് 70 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ജൈവകൃഷി പദ്ധതിയിലുള്‍പ്പെടുത്തിജില്ലയില്‍ 12 ഇക്കോഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കര്‍ഷകപെന്‍ഷന്‍ കഴിഞ്ഞ മാസംവരെയുള്ളതുക അനുവദിച്ചിട്ടുണ്ട്. 2018-19 വര്‍ഷത്തില്‍ഇതുവരെ 25 കോടിരൂപ വിതരണം ചെയ്തു. കര്‍ഷകര്‍ അവരുടെ മുഴുവന്‍ വിളകളും ഇന്‍ഷൂര്‍ ചെയ്യണമെന്ന് അറിയിച്ചു.

 

date