Skip to main content

പ്രാദേശിക പദ്ധതികള്‍ മെച്ചപ്പെടുത്താന്‍ ജില്ലാ റിസോഴ്സ് സെന്റര്‍; ആദ്യ യോഗം ചേര്‍ന്നു  

പ്രാദേശിക പദ്ധതികളുടെ ഉള്ളടക്കവും ഗുണവും മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച ജില്ലാ റിസോഴ്സ് സെന്ററിന്റെ പ്രഥമ യോഗം ചേര്‍ന്നു.  13 മേഖലകളിലെ 84 വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് റിസോഴ്‌സ് സെന്റര്‍ രൂപീകരിച്ചത്.
ജില്ലാ ആസുത്രണ സമിതി ആവശ്യപ്പെടുന്ന മേഖലകളില്‍ പഠനം നടത്തുക, പ്രാദേശിക അറിവുകളും സാങ്കേതിക മികവും മെച്ചെപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുക, പ്രാദേശിക സര്‍ക്കാരുകളുടെ പദ്ധതിയും പ്രൊജക്ടുകളും പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുക, മാതൃക പ്രൊജക്ടുകളുടെ ഡോക്യുമേന്റേഷന്‍ നടത്തുക, പദ്ധതി രൂപീകരണത്തിന് ഡി പി സിയെ സഹായിക്കുക തുടങ്ങിയവയാണ് റിസോഴ്സ് സെന്ററിന്റെ ചുമതല. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യ വികസനം, വ്യവസായം, ആരോഗ്യം, ശുചിത്വം, വിദ്യാഭ്യാസം, വനിത-ശിശു വികസനം, ദുരന്ത നിവാരണം, കായികം, ടൂറിസം തുടങ്ങിയ മേഖലകളിലെ വിദഗ്ധരാണ് ഉപസമിതികളില്‍ ഉള്ളത്.
റിസോഴ്സ് സെന്റര്‍ യോഗത്തിന് ശേഷം 13 ഉപസമിതികളുടെ യോഗവും നടന്നു. ഉപസമിതികള്‍ ജില്ലക്ക് ആവശ്യമായ പദ്ധികളുടെ റിപ്പോര്‍ട്ട് ജില്ലാ ആസൂത്രണ സമിതിക്ക് കൈമാറി. ഇവയില്‍ നിന്നും തെരഞ്ഞെടുക്കുന്ന പദ്ധിതകള്‍ 2022-23 വാര്‍ഷിക പദ്ധതിയിയല്‍ ഉള്‍പ്പെടുത്താന്‍ ആസൂത്രണ സമിതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കും. ഡി പി സി ഹാളില്‍ നന്ന യോഗത്തില്‍ കലക്ടറും റിസോഴ്സ് സെന്റര്‍ ചെയര്‍മാനുമായ എസ് ചന്ദശേഖര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ടി ഗംഗാധരന്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ഡി പി സി അധ്യക്ഷയുമായ പി പി ദിവ്യ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു

date