കണ്ണൂര്‍ അറിയിപ്പുകള്‍ 18-05-2022
കണ്ണൂര്‍ ഫോറസ്റ്റ് ഓഫീസിലെ എം സി എഫ് ഉദ്ഘാടനം ചെയ്തു
ഓഫീസ് സമുച്ചയങ്ങളില്‍ മെറ്റീരിയല്‍ കളക്ഷന്‍ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ ഫോറസ്റ്റ് ഓഫീസിനോടനുബന്ധിച്ച് ക്ലീന്‍ കേരളാ കമ്പനി നിര്‍മ്മിച്ച എം സി എഫിന്റെ ഉദ്ഘാടനം നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സര്‍ക്കാര്‍ ഓഫീസുകളിലെ മാലിന്യ സംസ്‌കരണത്തിനുള്ള വികേന്ദ്രീകൃത സംവിധാനമാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പി പി ദിവ്യ പറഞ്ഞു.
റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന സംസ്ഥാനത്തെ മുപ്പത്തി രണ്ട് എം സി എഫുകളില്‍ ജില്ലയിലെ ആദ്യത്തെ എം സി എഫാണ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഉദ്ഘാടനം ചെയ്തത്. ഇതോടൊപ്പം കണ്ണൂര്‍ സിവില്‍ സ്റ്റേഷനിലും സ്പെഷ്യല്‍ സബ് ജയിലിലും കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും ഇത്തരത്തില്‍ എം സി എഫുകളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്.
ചടങ്ങില്‍ ഉത്തര മേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി കെ വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ കെ ദിവാകരന്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കാര്‍ത്തിക്, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ടി ജെ അരുണ്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, ക്ലീന്‍ കേരളാ കമ്പനി ജില്ലാ മാനേജര്‍ ആശംസ് ഫിലിപ്പ്, നികുല്‍ മോഹന്‍ എന്നിവര്‍ സംസാരിച്ചു.
അപേക്ഷ ക്ഷണിച്ചു
ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ പീഡിയാട്രീഷ്യന്‍, ആര്‍ ബി എസ് കെ കോ ഓര്‍ഡിനേറ്റര്‍, ജെ പി എച്ച് എന്‍, ഡയാലിസിസ് ടെക്‌നീഷ്യന്‍, ഹോസ്പിറ്റല്‍ അറ്റന്റന്റ്/സപ്പോര്‍ട്ടിങ് സ്റ്റാഫ് എന്നീ തസ്തികകളില്‍ കരാര്‍ നിയമനത്തിനായി യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കുന്നതിനും വിശദ വിവരങ്ങള്‍ക്കും www.nhmkanur.in സന്ദര്‍ശിക്കുക. മെയ് 23ന് വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0497 2709920.
സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവ്
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 21ന് രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ അഭിമുഖം നടത്തുന്നു.
എംഇപി എഞ്ചിനീയര്‍, സിവില്‍ എഞ്ചിനീയര്‍, ഇന്റീരിയര്‍ ഡിസൈനര്‍, സൈറ്റ് എഞ്ചിനീയര്‍, ഡിടിപിസ്റ്റാഫ്, ഓഫീസ് അഡ്മിന്‍, ടെലികോളര്‍, ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ എന്നീ തസ്തികകളിലേക്കാണ് അഭിമുഖം.
യോഗ്യത: എസ്എസ്എല്‍സി, പ്ലസ്ടു/ഡിഗ്രി/പിജി/ഡിപ്ലോമ ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍ (എംഇപി). താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ് കൊണ്ടുവന്ന് പങ്കെടുക്കാവുന്നതാണ്. ഫോണ്‍ണ്‍: 0497 2707610, 6282942066.
ഭരണാനുമതി
കണ്ണൂര്‍ എംഎല്‍എയുടെ 2021-22 വര്‍ഷത്തിലെ പ്രതേ്യക വികസന നിധിയില്‍ ഉള്‍പ്പെടുത്തി 4.30 ലക്ഷം രൂപ വിനിയോഗിച്ച് കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കണ്ണൂര്‍ ലോക്കല്‍ പൊലീസ് ക്വാര്‍ട്ടേഴ്‌സ് കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.
റേഷന്‍കട ലൈസന്‍സി; അപേക്ഷ ക്ഷണിച്ചു
ജില്ലയില്‍ സ്ഥിരമായി ലൈസന്‍സ് റദ്ദ് ചെയ്ത 48 റേഷന്‍ കടകള്‍ക്കും പുതുതായി അനുവദിക്കപ്പെട്ട നാല് റേഷന്‍ കടകള്‍ക്കും സ്ഥിരം ലൈസന്‍സികളെ നിയമിക്കുന്നതിന് എസ് സി, എസ് ടി, ഭിന്നശേഷി എന്നീ വിഭാഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. തലശ്ശേരി താലൂക്കില്‍ 13, കണ്ണൂര്‍ താലൂക്കില്‍ 22, തളിപ്പറമ്പ് 13, ഇരിട്ടി മൂന്ന്, പയ്യന്നൂര്‍ ഒന്ന് എന്നിങ്ങനെയാണ് ഒഴിവ്. വിശദ വിവരങ്ങള്‍ ജില്ലാ സപ്ലൈ ഓഫീസ് (0497 2700552), താലൂക്ക് സപ്ലൈ ഓഫീസ് കണ്ണൂര്‍ (0497 2700091), തളിപ്പറമ്പ് (0460 2203128), തലശ്ശേരി (0490 2343714), ഇരിട്ടി (0490 2494930), പയ്യന്നൂര്‍ (0498 5299677) എന്നിവിടങ്ങളില്‍ ലഭിക്കും.
കെല്‍ട്രോണില്‍ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
കെല്‍ട്രോണിന്റെ ജില്ലയിലെ തളിപ്പറമ്പ് നോളജ് സെന്ററില്‍ വിവിധ കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ് വെബ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിങ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയ്ന്റനന്‍സ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്‌നോളജി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഗ്രാഫിക് ഡിസൈനിങ്, വെബ് ഡിസൈനിങ്, വീഡിയോ ആന്റ് ഓഡിയോ എഡിറ്റിങ്, 2ഡി അനിമേഷന്‍, 3ഡി അനിമേഷന്‍, വേഡ് പ്രൊസസിങ് ആന്റ ് ഡാറ്റാ എന്‍ട്രി എന്നിവയാണ് കോഴ്‌സുകള്‍.
താല്‍പര്യമുള്ളവര്‍ തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബസ്സ്റ്റാന്റ് കോംപ്ലക്‌സിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: 09847915099, 04602205474.
ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിങ് പ്രോഗ്രാമിന് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് ജൂലൈയില്‍ തുടങ്ങുന്ന ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിങ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു/ഡിഗ്രി. അപേക്ഷയും വിശദ വിവരങ്ങളും അടങ്ങിയ പ്രോസ്‌പെക്ടസ് തിരുവനന്തപുരത്ത് നന്ദാവനം പൊലീസ് ക്യമ്പിന് സമീപം പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി ഓഫീസിലും അംഗീകൃത പഠനകേന്ദ്രങ്ങളിലും ലഭിക്കും. കോഴ്‌സ് സംബന്ധിച്ച വിവരങ്ങള്‍ www.srccc.in ല്‍ ലഭിക്കും. ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി ഒ, തിരുവനന്തപുരം 695033 എന്ന വിലാസത്തില്‍ അപേക്ഷ ജൂണ്‍ 10 നകം സമര്‍പ്പിക്കണം.ഫോണ്‍: 9846033001, 04712325101. ഇ മെയില്‍: keralasrc@gmail.com.
താലൂക്ക് വികസന സമിതി യോഗം
കണ്ണൂര്‍ താലൂക്ക് വികസന സമിതി യോഗം മെയ് 21ന് രാവിലെ 11 മണിക്ക് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
'ഓണത്തിന് ഒരു കൊട്ട പൂവ് ' പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്
ഓണത്തിന് തദ്ദേശീയമായി പൂക്കള്‍ ലഭ്യമാക്കാന്‍ 'ഓണത്തിന് ഒരു കൊട്ട പൂവ്' പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. പുഷ്പ കൃഷിയുടെ പ്രോത്സാഹനവും നാടന്‍ പൂക്കളുടെ വിപണനവും ലക്ഷ്യമിട്ടാണ് ഗ്രാമ പഞ്ചായത്തുകളില്‍ പദ്ധതി നടപ്പാക്കുന്നത്
2022-23 വാര്‍ഷിക പദ്ധതിയില്‍ 10 ലക്ഷം രൂപ ഇതിനായി വകയിരുത്തി. ചെണ്ടുമല്ലി (ചെട്ടിപ്പൂവ്)യുടെ തൈകളാണ് കര്‍ഷക ഗ്രൂപ്പുകള്‍ക്ക് ലഭ്യമാക്കുക. കൃഷി വകുപ്പിന് കീഴിലുള്ള ജില്ലാ കൃഷി തോട്ടം, കാങ്കോല്‍ ഫാം, പാലയാട് നഴ്സറി എന്നിവിടങ്ങളില്‍ നിന്നാണ് തൈകള്‍ കൃഷി ഭവനുകളില്‍ എത്തിക്കുക. സൗജന്യമായി കര്‍ഷക ഗ്രൂപ്പുകള്‍ക്ക് ജൂണ്‍ ആദ്യവാരത്തോടെ തൈകള്‍ വിതരണം ചെയ്യും. അപേക്ഷാ ഫോറം കൃഷി ഭവനുകളില്‍ ലഭിക്കും. കര്‍ഷക ഗ്രൂപ്പുകള്‍, സ്വയംസഹായ സംഘങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവര്‍ മെയ് 21 നകം ബന്ധപ്പെട്ട കൃഷി ഭവനില്‍ അപേക്ഷിക്കണം.
ജില്ലാതല വായനാമത്സരം, സര്‍ഗ്ഗോത്സവം മെയ് 20ന്
ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന വായനാമത്സരവും സര്‍ഗ്ഗോത്സവും കണ്ണൂര്‍ ടീച്ചര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മെയ് 20ന് രാവിലെ 9.30 ന് തുടങ്ങും. അഞ്ച് താലുക്കുകളില്‍ നടന്ന മത്സരത്തില്‍ വിജയിച്ച യു പി, ഹൈസ്‌ക്കൂള്‍ വിഭാഗത്തിലെ കുട്ടികളാണ് സര്‍ഗ്ഗോത്സവത്തില്‍ പങ്കെടുക്കുക. ഉപന്യാസം, പെന്‍സില്‍ ഡ്രോയിങ്ങ്, ആസ്വാദനകുറിപ്പ് തയ്യാറാക്കല്‍, കഥാപാത്രനിരുപണം, കാര്‍ട്ടൂണ്‍ രചന, കഥാരചന, കവിതാരചന എന്നിവയാണ് മത്സര ഇനങ്ങള്‍. എല്ലാ മത്സരങ്ങളും ഒന്നര മണിക്കൂര്‍ ആയിരിക്കും. തത്സമയം നല്‍കൂന്ന വിഷയാടിസ്ഥാനത്തിലാണ് മത്സരം .
വായനാമത്സരത്തിന് ഹൈസ്‌കൂള്‍ വിഭാഗം രാവിലെ 9.30നും മുതിര്‍ന്നവര്‍ ഉച്ചക്ക് 1.30നും മത്സരകേന്ദ്രത്തില്‍ എത്തണം. സാഹിത്യപ്രവര്‍ത്തക സഹകരണസംഘം ഡയറക്ടര്‍ എം കെ മനോഹരന്‍ സര്‍ഗ്ഗോത്സവം ഉദ്ഘാടനം ചെയ്യും.
വാര്‍ഡന്‍; വാക്ക് ഇന്‍ ഇന്റര്‍വ്യൂ 23ന്
ജില്ലയില്‍ പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലുള്ള മയ്യില്‍, നടുവില്‍, വെളിമാനം, വയത്തൂര്‍ പ്രീമെട്രിക് ഹോസ്റ്റലുകളില്‍ ഒഴിവുള്ള വാര്‍ഡന്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അംഗീകൃത സര്‍വ്വകലാശാല ബിരുദവും ബി എഡും ആണ് യോഗ്യത. താല്‍പര്യമുള്ള സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യാന്‍ സന്നദ്ധരായവര്‍ മെയ് 23ന് രാവിലെ 11 മണിക്ക് ഐ ടി ഡി പി ഓഫീസില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് വിദ്യാഭ്യാസ യോഗ്യത, ജാതി, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0497 2700357.
ലേലം
കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത മുണ്ടേരി അംശം ദേശത്ത് റിസ 68/2ല്‍പ്പെട്ട 17.61 ആര്‍ ഭൂമി മെയ് 26ന് രാവിലെ 11 മണിക്ക് മുണ്ടേരി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍ താലൂക്ക് ഓഫീസിലും മുണ്ടേരി വില്ലേജ് ഓഫീസിലും ലഭിക്കും.
വൈദ്യുതി മുടങ്ങും
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചട്ടുകപ്പാറ, കോറലാട്, ചട്ടുകപ്പാറ എച്ച് എസ്, ചിരാറ്റുമൂല എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 19 വ്യാഴം രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് 12 മണി വരെയും ഫ്രഞ്ച് പെറ്റ്, വനിതാ ഇന്‍ഡസ്ട്രി, പ്രഗതി ഫുഡ്‌സ്, ചട്ടുകപ്പാറ ടവര്‍, ചെറുവതലമട്ട എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും കാവുംചാല്‍, ചെക്കികുളം കനാല്‍, പള്ളിയത്ത്, ചെമ്മാടം വായനശാല എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് 12 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും കരിമ്പുംകര ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 7.30 മുതല്‍ 10 മണി വരെയും വില്ലേജ്മുക്ക് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.
വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ എം ഒ പി, പാലാ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 19 വ്യാഴം രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 12 മണി വരെയും കുറ്റിപ്പുറം, ലെനിന്‍ സെന്റര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് 12 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.
ചെമ്പേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ മങ്കുളം, തട്ടുകുന്നു, മിഡിലാക്കയം ലോവര്‍, കാണാമാല, കുടിയാന്മല ലോവര്‍ എന്നീ ഭാഗങ്ങളില്‍ മെയ് 19 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കുഴിക്കല്‍, കരിമ്പാലന്‍ കോളനി, വെങ്ങലോട്, പെരിഞ്ചേരി, കൂളിക്കടവ്, കയനി എന്നീ ഭാഗങ്ങളില്‍ മെയ് 19 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ക്വട്ടേഷന്‍
മുണ്ടയാട് മേഖലാ കോഴിവളര്‍ത്തു കേന്ദ്രത്തിലേക്ക് 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് വിവിധ മരുന്നുകള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 31ന് രാവിലെ 11 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2721168.
ക്വട്ടേഷന്‍/ലേലം
മുണ്ടയാട് മേഖലാ കോഴിവളര്‍ത്തു കേന്ദ്രത്തിലെ തെങ്ങുകളില്‍ നിന്നുള്ള വിളഞ്ഞ നാളികേരം, ഓല, മടല്‍ എന്നിവ 2022-23 വര്‍ഷം ശേഖരിക്കാനുള്ള അവകാശവും മാവ്, പ്ലാവ് എന്നിവയില്‍ നിന്നുള്ള കായ്ഫലങ്ങള്‍ ശേഖരിക്കുന്നതിനുള്ള അവകാശവും ജൂണ്‍ രണ്ടിന് ഉച്ചക്ക് രണ്ട് മണിക്ക് ക്വട്ടേഷന്‍ വ്യവസ്ഥയില്‍ വില്‍പന നടത്തും. ഫോണ്‍: 0497 2721168
- Log in to post comments