Skip to main content

കുരമ്പാല-മണികണ്ഠനാല്‍ത്തറ റോഡ്  ടെന്‍ഡറിംഗിന് നടപടി ആയി

പന്തളം മുനിസിപ്പാലിറ്റി കുരമ്പാല-മണികണ്ഠനാല്‍ത്തറ റോഡ്  ടെന്‍ഡറിംഗ് പ്രവൃത്തിക്ക് നടപടി ആയതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. 2021-22 ബജറ്റ് പ്രവൃത്തിയായിരുന്ന കുരമ്പാല-മണികണ്ഠനാല്‍ത്തറ റോഡിന്  അഞ്ച് കോടി രൂപ പി.ഡബ്യൂ.ഡി  ഫണ്ടില്‍ നിന്നും ലഭിച്ചിരുന്നതും ഈ ഫണ്ട് ഉപയോഗിക്കുന്നതിന്  ധനകാര്യ വകുപ്പ് സാങ്കേതിക തടസം  ഉന്നയിച്ചിരുന്നതുമാണ്. ഡെപ്യൂട്ടി സ്പീക്കറുടെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ച് ധനകാര്യ വകുപ്പ് മന്ത്രി ഫണ്ട് വിനിയോഗിക്കുന്നതിന് അനുമതി നല്‍കി. മെയ് 25 വരെ ടെന്‍ഡര്‍ സ്വീകരിച്ച് 30 ന് ടെന്‍ഡര്‍ പരിഗണനയ്‌ക്കെടുക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.

date