Post Category
അഭിമുഖം 25 ന്
പത്തനംതിട്ട ജില്ലയില്‍ പട്ടികവര്‍ഗ വികസന വകുപ്പില്‍ ആയ (യോഗ്യതയുള്ള തദ്ദേശീയരായ പട്ടികവര്‍ഗ വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്നുമാത്രം -പ്രത്യേക നിയമനം) തസ്തികയ്ക്കായി (കാറ്റഗറി നം.092/2021) അപേക്ഷിച്ച യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്കായി മെയ് 25 ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ കൊല്ലം റീജിയണല്‍ ഓഫീസില്‍ അഭിമുഖം നടത്തും. ഇതു സംബന്ധിച്ചുളള അറിയിപ്പ് ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈലിലും, എസ്.എം.എസ് മുഖേനയും ലഭ്യമാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 2222665.
date
- Log in to post comments