Skip to main content

ഏകദിന ശില്പശാല

പത്തനംതിട്ട ജില്ലാ ആസൂത്രണ സമിതിയുടേയും കിലയുടേയും (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍) സംയുക്താഭിമുഖ്യത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പതിനാലാം പഞ്ചവത്സര പദ്ധതി/2022-23 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഒരു ഏകദിന ശില്പശാല മെയ് 19 ന് രാവിലെ 10  മുതല്‍ പത്തനംതിട്ട അബാന്‍ ഓഡിറ്റോറിയത്തില്‍  നടത്തും.

 

ശില്പശാല  ആസൂത്രണ ബോര്‍ഡ് മെംബര്‍ പ്രൊഫ. ജിജു പി. അലക്‌സ് ഉദ്ഘാടനം ചെയ്യും. ജില്ലാ ആസൂത്രണ സമിതി ചെയര്‍മാന്‍ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടേയും അദ്ധ്യക്ഷന്മാര്‍, ഉപാദ്ധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, ജില്ലാ റിസോഴ്‌സ് സെന്റര്‍ അംഗങ്ങള്‍, വികസന വകുപ്പിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍  ശില്പശാലയില്‍ പങ്കെടുക്കും. ഫോണ്‍ : 0468 2222725.

date