Post Category
ടെന്‍ഡര്‍
ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ സി.എച്ച്.സി. കാഞ്ഞീറ്റുകര, ബ്ലോക്ക് പി.എച്ച്.സി വല്ലന എന്നിവിടങ്ങളില്‍ ആരംഭിച്ചിരിക്കുന്ന പകല്‍ വീടുകളിലേക്ക് നിലവിലുള്ള 20 രോഗികള്‍ക്ക് (ഒരു സെന്ററില്‍) 2022 ജൂണ്‍ ഒന്നു മുതല്‍ 2023 മാര്‍ച്ച് 31 വരെ ഭക്ഷണം നല്‍കുന്നതിന് താല്പര്യമുള്ള വ്യക്തികള്‍, ഹോട്ടലുകള്‍, കുടുംബശ്രീ എന്നിവരില്‍ നിന്നും മുദ്രവെച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം തിരികെ സ്വീകരിക്കുന്ന അവസാന തീയതി. : മെയ് 27 ന് രാവിലെ 11 വരെ. ടെണ്ടര്‍ ഫോറവും വിശദ വിവരങ്ങളും എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെ കോഴഞ്ചേരി ജില്ലാ ആശുപത്രി ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ നം. 0468 2214108.
date
- Log in to post comments