Skip to main content

റീജിയണല്‍ അനലറ്റിക്കല്‍ ലാബോറട്ടറി ഉദ്ഘാടനം 21 ന് 

 

 

 

കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷനിലെ നവീകരിച്ച റീജിയണല്‍ അനലറ്റിക്കല്‍ ലാബോറട്ടറിയുടെ ഉദ്ഘാടനം മേയ്  21 ന് വൈകീട്ട് 3.30ന് ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. നാഷണല്‍ ഹൈഡ്രോളജി പ്രോജക്ടിന്റെ ഭാഗമായി നിര്‍മിച്ച പരിശോധന ലബോറട്ടറിയുടെ നവീകരണം സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പൂര്‍ത്തിയാക്കിയത്. 

സംസ്ഥാന ഭൂജലവകുപ്പ് ജലത്തിന്റെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിനായി മൂന്ന് മേഖലകളിലായി ഇത്തരത്തിലുള്ള പരിശോധനാ ലാബുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ 2005-ല്‍ റീജിയണല്‍ അനലറ്റിക്കല്‍ ലാബ് പ്രവര്‍ത്തനമാരംഭിച്ചിരുന്നു. സ്ഥലപരിമിതിമൂലം പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ട സാഹചര്യത്തിലാണ് കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷനില്‍ ലാബ് പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ സ്ഥലം ലഭ്യമായത്. 

ചടങ്ങില്‍ പി.ടി.എ. റഹിം എം.എല്‍.എ അധ്യക്ഷത വഹിക്കും. എം.കെ. രാഘവന്‍ എം.പി, ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ്ലോഹിത് റെഡ്ഡി എന്നിവര്‍ വിശിഷ്ടാതിഥികളാകും. ഭൂജലവകുപ്പ് ഡയറക്ടര്‍ ജോണ്‍ വി. സാമൂവല്‍ സ്വാഗതം പറയും. ഭൂജലവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനാ നേതാക്കളും പങ്കെടുക്കും.

date