Skip to main content

താക്കോൽ ദാനം നിർവഹിച്ചു

 

 

 

സംസ്ഥാന സർക്കാരിൻ്റെ  നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ലൈഫ് ഭവനപദ്ധതി വഴി ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ നിർമാണം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽ ദാനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സതി കിഴക്കയിൽ  നിർവഹിച്ചു. 12 വീടുകളാണ് പൂർത്തീകരിച്ചത്. വൈസ് പ്രസിഡന്റ് അജ്നഫ് കാച്ചിയിൽ, സെക്രട്ടറി സി.കെ റഫീഖ്, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ എം.ഷീല, അബ്‌ദുൽ ഹാരിസ്, വി ഇ ഒ അബ്‌ദുൽ ലത്തീഫ് തുടങ്ങിയവർ സന്നിഹിതരായി.

date