Post Category
പ്രളയ മുന്നൊരുക്കം: റാന്നിയില്‍ 23ന് യോഗം
പ്രളയ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം മെയ് 23ന് വൈകുന്നേരം നാലിന് റാന്നി താലൂക്ക് ഓഫീസില്‍ യോഗം. ഇടവപ്പാതി ആരംഭിക്കുന്നതോടെ ഓരോ വകുപ്പും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, രോഗ പ്രതിരോധ മാര്‍ഗങ്ങള്‍, പ്രളയമുണ്ടാകാതിരിക്കാനുളള മുന്നൊരുക്കങ്ങള്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം യോഗത്തില്‍ ചര്‍ച്ച ചെയ്യും.
റാന്നി നിയോജക മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന തഹസില്‍ദാര്‍മാര്‍, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, ജലവിഭവവകുപ്പ് ഉദ്യോഗസ്ഥര്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ്, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ എന്നിവരെയെല്ലാം പങ്കെടുപ്പിച്ചാണ് യോഗം.
date
- Log in to post comments