Skip to main content

ക്ഷീര വികസന വകുപ്പ്;  ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

ക്ഷീര വികസന വകുപ്പിന്റെ പത്തനംതിട്ട അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര സംരംഭകത്വ വികസന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍  ജൂണ്‍ ഒന്ന് ലോകക്ഷീരദിനാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മേയ് 27ന് രാവിലെ 10 മുതല്‍ 11വരെ ഉപന്യാസ രചന(മലയാളം), 11.30 മുതല്‍ 12.30 വരെ ചെറുകഥാരചന (മലയാളം) ഉച്ചയ്ക്ക് രണ്ട് മുതല്‍ നാലു വരെ ഡയറിക്വിസ് എന്നീ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാന്‍ താല്പര്യമുള്ള 8,9,10 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ മേയ് 25ന് വൈകിട്ട് അഞ്ചിന് മുന്‍പായി 7025216927, 9495390436, 9656936426 ഈ നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം. മെയില്‍ ഐ.ഡി- dedcadoor@gmail.com

date