എസ്.ടി പ്രൊമോട്ടര്‍ കൂടികാഴ്ച 27 ന്
പട്ടികവര്‍ഗ വികസന വകുപ്പിന്റെ വിവിധ ക്ഷേമ വികസന പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ പട്ടികവര്‍ഗക്കാരില്‍ എത്തിയ്ക്കുന്നതിനും, സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍ തുടങ്ങിയവ നടത്തുന്ന വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ പട്ടികവര്‍ഗ ഗുണഭോക്താക്കളില്‍ എത്തിക്കുന്നതിനും സീതത്തോട് ഗ്രാമപഞ്ചായത്ത്, മല്ലപ്പള്ളി താലൂക്ക് എന്നിവിടങ്ങളിലെ എസ്.ടി പ്രൊമോട്ടറുടെ ഒഴിവിലേക്ക് നിയമിക്കപ്പെടുന്നതിനുള്ള കൂടികാഴ്ച മെയ് 27 ന് രാവിലെ 11 ന് റാന്നി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസില്‍ നടത്തും.
സീതത്തോട് ഗ്രാമപഞ്ചായത്ത്, മല്ലപ്പള്ളി താലൂക്ക് എന്നിവിടങ്ങളിലെ സ്ഥിരതാമസക്കാരായ 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളതും, 20 നും 35 നും മധ്യേ പ്രായപരിധി ഉള്ളതുമായ പട്ടികവര്‍ഗ യുവതീയുവാക്കള്‍ക്ക് കൂടികാഴ്ചയില്‍ പങ്കെടുക്കാം. കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതിന് വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസല്‍, ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്/മറ്റ് തിരിച്ചറിയല്‍ രേഖകള്‍ എന്നിവ സഹിതം അന്നേ ദിവസം റാന്നി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍ - 04735 227703, 9496070349, 9496070336.
- Log in to post comments