Post Category
സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ്
അധ്യയന വര്‍ഷാരംഭത്തിലെ കൃത്രിമ വിലകയറ്റം തടയുന്നതിന് സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റുകളുടെ ജില്ലാതല ഉദ്ഘാടനം സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ എം.ജി പ്രമീള നിര്‍വഹിച്ചു. കണ്‍സ്യൂമര്‍ഫെഡ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ടി.അജയകുമാര്‍ ആദ്യവില്‍പ്പന നിര്‍വഹിച്ചു. കണ്‍സ്യൂമര്‍ഫെഡ് റീജിയണല്‍ മാനേജര്‍ ബിന്ദു പി നായര്‍, അസി. രജിസ്ട്രാര്‍ ഡി. ശ്യാം കുമാര്‍, ആര്യ അരവിന്ദ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ജില്ലയില്‍ സഹകരണസംഘങ്ങളും സൂപ്പര്‍മാര്‍ക്കറ്റുകളും ഉള്‍പ്പടെ 23 സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. ത്രിവേണി നോട്ടു ബുക്കുകള്‍, വിവിധ കമ്പനികളുടെ പേന, പെന്‍സില്‍, സ്‌കൂള്‍ ബാഗുകള്‍, കുടകള്‍, വാര്‍ട്ടര്‍ ബോട്ടില്‍, ടിഫിന്‍ ബോക്‌സ് മറ്റ് പഠനോപകരണങ്ങള്‍ എന്നിവയും സ്‌കൂള്‍ മാര്‍ക്കറ്റുകളില്‍ ലഭിക്കും.
date
- Log in to post comments