ഒറ്റത്തവണ പ്രമാണ പരിശോധന
പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വെന്റ്സ് (കാറ്റഗറി നമ്പര്‍ 548/2019) തസ്തികയുടെ 17/05/2022 തീയതിയില്‍ പ്രസിദ്ധീകരിച്ച 05/2022/ഡി.ഒ.എച്ച് നമ്പര്‍ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായുളള ഒറ്റത്തവണ പ്രമാണ പരിശോധന മെയ് 26,27,30, ജൂണ്‍ 1,2,3,4,6 എന്നീ തീയിതികളില്‍ പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്.
തിരിച്ചറിയല്‍ രേഖ, പ്രായം, വിദ്യാഭ്യാസ യോഗ്യത, ഡിഗ്രി കരസ്ഥമാക്കിയിട്ടില്ല എന്നത് സംബന്ധിച്ച സത്യവാങ്മൂലം, സംവരണാനുകൂല്യം, വെയിറ്റേജ് എന്നിവ തെളിയിക്കുന്നതിനുളള രേഖകള്‍ മുതലായവ തങ്ങളുടെ ഒ.ടി.ആര്‍ പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്തതിന്റെ അസല്‍ സഹിതം നിശ്ചിത തീയതിയിലും സമയത്തും വെരിഫിക്കേഷന് നേരിട്ട് ഹാജരാകണം. കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് നിലവിലുളള പെരുമാറ്റചട്ടങ്ങള്‍ ഉദ്യോഗാര്‍ഥികള്‍ പാലിച്ചായിരിക്കണം വെരിഫിക്കേഷന് ഹാജരാകേണ്ടത്. ഫോണ്‍ : 0468 -2222665.
- Log in to post comments