Skip to main content

ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി

ഭക്ഷ്യ സുരക്ഷാ വിഭാഗം ജില്ലയിലെ ഷവര്‍മ, ജ്യൂസ് സറ്റാളുകള്‍, മീന്‍ സ്റ്റാളുകള്‍, ശര്‍ക്കര എന്നിവയുടെ മൊത്തം 77 സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും 14 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും മൂന്ന് സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും രണ്ട് സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയും ചെയ്തു. കാലാവധി കഴിഞ്ഞ 80 പാക്കറ്റ് പാലും, മൂന്ന് കിലോയുടെ ഉപയോഗിച്ച എണ്ണയും 25 കിലോ പൂത്ത ശര്‍ക്കരയും 15 കിലോ  മാങ്ങയും 56 കിലോ മത്സ്യവും രണ്ട് കിലോയുടെ പച്ചക്കറി നശിപ്പിക്കുകയും 10 സാമ്പിളുകള്‍ പരിശോധനക്കായി ശേഖരിച്ച് തിരുവനന്തപുരം ഗവണ്‍മെന്റ് അനലിസ്റ്റ് ലാബിലേക്ക് അയച്ചു. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം അനുസരിച്ച്  പ്രവര്‍ത്തിക്കാതിരുന്ന സ്ഥാപനങ്ങള്‍ക്ക് 72000 രൂപ പിഴ ചുമത്തുകയും ചെയ്തു.

date