Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 26-05-2022

അപേക്ഷ ക്ഷണിച്ചു

 

ജില്ലയിലെ സി-ഡിറ്റ് പഠന കേന്ദ്രത്തിൽ തുടങ്ങുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, കമ്പ്യൂട്ടർ ടീച്ചർ ട്രെയിനിംഗ്, അക്കൗണ്ടിങ്ങ്, ഓഫീസ് ഓട്ടോമേഷൻ, ഡാറ്റാ എൻട്രി, ടാലി, ഡി ടി പി, എം എസ് ഓഫീസ്, സി, സി ++, പൈത്തൺ എന്നീ കോഴ്സുകൾക്ക് എസ്എസ്എൽസി മിനിമം യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എസ് സി, എസ് ടി, ബി പി എൽ വിഭാഗത്തിൽപ്പെട്ടവർക്ക് സീറ്റ് സംവരണവും ഫീസിളവും ലഭിക്കും. വിശദ വിവരങ്ങൾക്ക് ചൊവ്വ ശിവക്ഷേത്രത്തിന് എതിർവശത്തുള്ള സി-ഡിറ്റ് പഠനകേന്ദ്രവുമായി ബന്ധപ്പെടുക. ഫോൺ: 0497 2729877, 9947763222.

 

ഡ്രൈവർ ഗ്രേഡ് 2: അഭിമുഖം 

ജൂൺ എട്ട്, ഒമ്പത് തീയതികളിൽ

 

ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ് 2 (എച്ച്ഡിവി) (ഫസ്റ്റ് എൻസിഎ - എൽസി/ എഐ - 478/2019) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2022 ഫെബ്രുവരി 15ന് പ്രിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷൻ പൂർത്തീകരിച്ച 39 ഉദ്യോഗാർഥികളുടെ അഭിമുഖം ജൂൺ എട്ട്, ഒമ്പത് തീയതികളിൽ പിഎസ്സി ജില്ലാ ഓഫീസിൽ നടത്തും.  ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസേജ്, ബയോഡാറ്റ പ്രഫോർമ എന്നിവ അവരുടെ പ്രൊഫൈലിൽ ലഭിക്കും. കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖ, സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസ്സലും ഡൗൺലോഡ് ചെയ്തെടുത്ത ഇന്റർവ്യൂ മെമ്മോ, ബയോഡാറ്റ പ്രഫോർമ, ഒടിവി സർട്ടിഫിക്കറ്റ് എന്നിവ സഹിതം നേരിട്ട് ഹാജരാകണം.

  

ആയുർവേദ തെറാപ്പിസ്റ്റ്:  ഇന്റർവ്യൂ

 

ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിൽ ആയുർവേദ തെറാപ്പിസ്റ്റ് (540/2019) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2022 ഫെബ്രുവരി 15ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന  പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർഥികൾക്കുള്ള ഇന്റർവ്യൂ ജൂൺ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ ജില്ലാ പി എസ് സി ഓഫീസിൽ നടത്തും.  ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസേജ്, ഫോൺ എന്നിവ മുഖേന അറിയിപ്പ് നൽകിയിട്ടുണ്ട്.  ഇന്റർവ്യൂ മെമ്മോ ഒടിആർ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത് വൺടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റും എല്ലാ അസ്സൽ പ്രമാണങ്ങളും കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖയും സഹിതം നേരിട്ട് ഹാജരാകണം. 

 

റാങ്ക് പട്ടിക റദ്ദായി

 

ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ - അറബിക്ക് - യു പി എസ് (ഒന്നാം എൻ സി എ - എസ് ഐ യു സി നാടാർ 176/2020) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2022 ഏപ്രിൽ അഞ്ചിന് നിലവിൽ വന്ന 176/2022/എസ് എസ് വി നമ്പർ റാങ്ക് പട്ടികയിലെ ഏക ഉദ്യോഗാർഥിക്ക് നിയമനം നൽകിയതിനെ തുടർന്ന് റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.

ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ  ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ-അറബിക്ക്-യു പി എസ് (ഒന്നാം എൻ സി എ - ഈഴവ/ ബില്ലവ/ തീയ്യ - 179/2020) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2022 ഏപ്രിൽ ഒന്നിന് നിലവിൽ വന്ന 167/2022/എസ് എസ് വി നമ്പർ റാങ്ക് പട്ടികയിലെ ഏക ഉദ്യോഗാർഥിക്ക് നിയമനം നൽകിയതിനെ തുടർന്ന് റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.

ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ  പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ - അറബിക്ക് - എൽ പി എസ് (ഒന്നാം എൻ സി എ - ഈഴവ/ ബില്ലവ/ തീയ്യ - 461/2020) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2022 ഏപ്രിൽ അഞ്ചിന് നിലവിൽ വന്ന 177/2022/എസ് എസ് വി നമ്പർ റാങ്ക് പട്ടികയിലെ ഏക ഉദ്യോഗാർഥിക്ക് നിയമനം നൽകിയതിനെ തുടർന്ന് റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.

ജില്ലയിൽ പട്ടികജാതി വികസന വകുപ്പിൽ കുക്ക് (എൻ സി എ - എൽ സി/ എ ഐ 185/2019) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2022 ജനുവരി 13ന് നിലവിൽ വന്ന റാങ്ക് പട്ടികയിലെ മുഴുവൻ ഉദ്യോഗാർഥികൾക്കും നിയമനം നൽകിയതിനാൽ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.

 

ജൂനിയർ ഇൻസ്ട്രക്ടർ നിയമനം

 

കുറുമാത്തൂർ ഗവ.ഐടിഐയിൽ മെക്കാനിക് അഗ്രികൾച്ചറൽ മെഷിനറി ട്രേഡിൽ ഒഴിവുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: പ്രസ്തുത ട്രേഡിൽ അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും എൽ എം വി ഡ്രൈവിംഗ് ലൈസൻസും/അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വർഷത്ത പ്രവൃത്തി പരിചയവും എൽ എം വി ഡ്രൈവിംഗ് ലൈസൻസും/എൻ ടി സി/എൻ എസിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും, എൽ എം വി ഡ്രൈവിംഗ് ലൈസൻസും. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 30 ന് രാവിലെ 11 മണിക്ക് കൂനത്ത് പ്രവർത്തിക്കുന്ന ഐ ടി ഐ ഓഫീസിൽ കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. ഫോൺ: 04602 225450, 9497639626

 

വൈദ്യുതി  മുടങ്ങും

 

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ ഏര്യം ടവർ, ഏര്യം ടൗൺ എന്നീ   ട്രാൻസ്ഫോർമർ പരിധിയിൽ മെയ് 27 വെള്ളി രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

തയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ സെൻട്രൽ സ്‌കൂൾ, ഹോസ്പിറ്റൽ, ഹോസ്പിറ്റൽ സോളാർ, സി ടി സ്‌കാൻ, മോർച്ചറി എന്നീ   ട്രാൻസ്ഫോർമർ പരിധിയിൽ മെയ് 27 വെള്ളി രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

പള്ളിക്കുന്ന് ഇലക്ട്രിക്കൽ സെക്ഷനിലെ  കൊറ്റാളി മുത്തപ്പൻ ക്ഷേത്രം  നരേന്ദ്രദേവ്, രാജേന്ദ്രനഗർ  എന്നീ ഭാഗങ്ങളിൽ മെയ് 27 വെള്ളി രാവിലെ  9.30 മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

ചെമ്പേരി  ഇലക്ട്രിക്കൽ സെക്ഷനിലെ പയറ്റുചാൽ, ക്വാളിറ്റി ക്രഷർ, കണ്ണൂർ ക്രഷർ, കോടിക്കണ്ടി ക്രഷർ, കമ്പളാരി, പയറ്റുച്ചാൽ എന്നിവിടങ്ങളിൽ മെയ് 27 വെള്ളി രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ  ഇലക്ട്രിക്കൽ സെക്ഷനിലെ  തൃക്കപാലം, കാടാച്ചിറ ഓഫീസ് പരിസരം, കാടാച്ചിറ ടൗൺ പരിസരം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ  മെയ് 27 വെള്ളി  രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങും.

 

സ്ത്രീ ശാക്തീകരണ പരിപാടിയിൽ ഒഴിവുകൾ

 

വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ ചോല  നടപ്പാക്കുന്ന സ്ത്രീ ശാക്തീകരണ പരിപാടിയിൽ ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തുന്നു. ഐജിപി കോ ഓർഡിനേറ്റർ, യോഗ്യത- സോഷ്യൽ സയൻസിൽ ബിരുദാനന്തര ബിരുദം, മൂന്നു വർഷത്തെ പ്രവൃത്തി പരിചയം. ശമ്പളവും യാത്രാബാത്തയുമടക്കം 17,000 രൂപ. കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ, യോഗ്യത- ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി, സാമൂഹ്യശാസ്ത്ര മേഖലയിൽ പരിചയം. ശമ്പളവും യാത്രാബാത്തയുമടക്കം 11,000 രൂപ. താൽപര്യമുള്ളർ മെയ് 29ന് മുമ്പായി ബയോഡാറ്റ cholasuraksha@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ മെയിൽ ചെയ്യണം. ഫോൺ: 0497 2764571, 9847401207.

 

ജലശക്തി അഭിയാൻ: യോഗം മെയ് 31ന്

 

ജലശക്തി അഭിയാൻ 'കാച്ച് ദി റെയിൻ' പദ്ധതിയുടെ ആദ്യ യോഗം മെയ് 31ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ കലക്ടറുടെ ചേംബറിൽ ചേരും. ഓരോ വകുപ്പും നടപ്പിലാക്കുന്ന ജലസംരക്ഷണ പ്രവൃത്തികൾ യഥാസമയങ്ങളിൽ ജലശക്തി അഭിയാൻ പോർട്ടലിൽ ഉൾപ്പെടുത്തുന്നതിന് വേണ്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനുമാണ് യോഗം. ഭൂജല വകുപ്പ് ജില്ലാ ഓഫീസറാണ് പദ്ധതിയുടെ നോഡൽ ഓഫീസർ.

date