Skip to main content

സംവാദം സംഘടിപ്പിച്ചു

കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളേജ് യൂണിയന്റെയും കോളേജ് വിമന്‍ സെല്ലിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്ത്രീപക്ഷവും മലയാള സിനിമയും എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു.  ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവാദം ഉദ്ഘാടനം ചെയ്തു.  പ്രിന്‍സിപ്പല്‍ ഡോ.സി പി സന്തോഷ് അധ്യക്ഷനായി.  സാംസ്‌കാരിക  വകുപ്പിന് കീഴിലുള്ള ഗുരുഗോപിനാഥ് നടനഗ്രാമം സെക്രട്ടറി ഡോ.ഷബിന എസ് മേനോന്‍, കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ അളക, ഡോ.ഇ സവിത, ഡോ.പി നാരായണന്‍, ആര്‍ വര്‍ണ്യ, പി ഹരിത തുടങ്ങിയവര്‍ സംസാരിച്ചു.
 

 

date