എയര്‍പോര്‍ട്ട് മാനേജ്മെന്റില്‍ ഡിപ്ലോമ
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് 2022 ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റെ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണല്‍ സ്കില്‍ ഡവലപ്മെന്റ് കോര്പ്പറേഷന് അംഗീകാരമുള്ള പ്രോഗ്രാമിന് ബിരുദമോ തത്തുല്യയോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അംഗീകൃത പഠനകേന്ദ്രങ്ങളുടെ സഹായത്തോടെ നടത്തപ്പെടുന്ന പ്രോഗ്രാമിന്റെ കാലാവധി ഒരു വര്‍ഷമാണ്. പ്രോഗ്രാമില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും എയര്‍പോര്‍ട്ട് മാനേജ്മെന്റെ് രംഗത്തുള്ള ഏജന്‍സികളുടെ സഹകരണത്തോടെ നടത്തും. അപേക്ഷയും വിശദവിവരങ്ങളും അടങ്ങിയ പ്രോസ്പെക്ടസ് എസ്.ആര്.സി ഓഫീസില്‍ നിന്നും അംഗീകൃത പഠനകേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും.
കോഴ്സ് സംബന്ധിച്ച വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ജൂണ്‍ 30. ബന്ധപ്പെടേണ്ട വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍,നന്ദാവനം, വികാസ് ഭവന്.പി.ഒ,തിരുവനന്തപുരം-695033. ഫോണ്‍: 0471 2325101, 8281114464. ഇ-മെയില്‍ : keralasrc@gmail.com, srccommunitycollege@gmail.com കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരത്തെ അംഗീകൃത പഠനകേന്ദ്രവുമായി ബന്ധപ്പെടാം (9846033001).
- Log in to post comments