Skip to main content

അധ്യാപക നിയമനം

പട്ടിക വര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2022-23 അധ്യയനവര്‍ഷം ഒഴിവുള്ള എച്ച്.എസ്.എസ്.ടി മലയാളം, എച്ച്.എസ്.എസ്.ടി എക്കണോമിക്സ് തസ്തികകളിലേക്ക് പിഎസ്‌സി യോഗ്യത പ്രകാരം അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലെ നിയമനത്തിന്റെ കാലാവധി 2023 മാര്‍ച്ച് 31 വരെ. സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് താത്പര്യമുള്ള പട്ടികവര്‍ഗക്കാര്‍ക്ക് മുന്‍ഗണന.

 

അപേക്ഷകര്‍ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍, ട്രൈബല്‍ഡവലപ്മെന്റ് ഓഫീസ്, തോട്ടമണ്‍, റാന്നി പി.ഒ, പിന്‍ 689672 എന്നവിലാസത്തിലോ rannitdo@gmail.com എന്ന ഇമെയില്‍വിലാസത്തിലോ  അപേക്ഷിക്കാം.  അപേക്ഷയില്‍ ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം എന്നിവ ഉള്‍പ്പെടുത്തണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ രണ്ട്. ഫോണ്‍ : 04735 227703.

date