Post Category
കലാജാഥ പര്യടനം ഇന്ന്(28) പൂര്‍ത്തിയാകും
രണ്ടാംപിണറായി വിജയന് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും കുടുംബശ്രീ രംഗശ്രീ തീയേറ്ററും സംയുക്തമായി സംഘടിപ്പിച്ച കലാജാഥയുടെ പര്യടനം ഇന്ന്(28) ജില്ലയില്‍ പൂര്‍ത്തിയാകും. ഇന്ന് (28) മലയാലപ്പുഴ(9.30), കലഞ്ഞൂര്‍(11.30), കോന്നി(1.30), പ്രമാടം(3.30), പത്തനംതിട്ട(5.30) എന്നിവിടങ്ങളില്‍ കലാജാഥ പര്യടനം നടത്തും. സര്‍ക്കാരിന്റെ വിവിധ വികസനപ്രവര്‍ത്തനങ്ങളുടെ സന്ദേശമാണ് കലാജാഥയില്‍ അവതരിപ്പിക്കുന്നത്. രംഗശ്രീയുടെ 11 കലാകാരികളാണ് കലാജാഥയില്‍ അണിനിരക്കുന്നത്.
date
- Log in to post comments