Post Category
അക്വാകള്‍ച്ചര്‍ പരിശീലന പരിപാടി
ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അക്വാകള്‍ച്ചര്‍ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി അല്ലെങ്കില്‍ വി.എച്ച്.എസ്.ഇ തലത്തില്‍ അക്വാകള്‍ച്ചര്‍ ഒരു വിഷയമായി പഠിച്ചവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 20 നും 30 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. എട്ട് മാസമാണ് പരിശീലനത്തിന്റെ കാലാവധി. തിരഞ്ഞെടുക്കുന്നവര്‍ക്ക് സ്റ്റൈപ്പന്റായി 7500 രൂപ ലഭിക്കും.
താല്‍പ്പര്യമുള്ളവര്‍ ജൂലൈ 16 ന് മുന്‍പ് അപേക്ഷ ഫിഷറീസ് ജോയിന്റ് ഡയറക്ടാഫീസ് (ടെയിനിംഗ്) ഈസ്റ്റ് കടുങ്ങല്ലൂര്‍, ആലുവ-683102 എന്ന വിലാസത്തിലേക്ക് തപാല്‍ വഴിയോ ഓണ്‍ലൈനായോ സമര്‍പ്പിക്കണം. അപേക്ഷ ഫോം www.fisheries.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. ഫോണ്‍: 04842-604176.
date
- Log in to post comments