Post Category
സ്റ്റാര്‍ട്ടപ് സബ്‌സിഡി നല്‍കുന്നു
സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി സ്റ്റാര്‍ട്ടപ്പ് സബ്‌സിഡി അനുവദിക്കുന്നതിനുളള പുതിയ പദ്ധതി വ്യവസായ, വാണിജ്യ വകുപ്പ് നടപ്പിലാക്കുന്നു. 2017 ഏപ്രില്‍ ഒന്നിനോ ശേഷമോ ഇഎസ്‌ഐ/ഇപിഎഫ് പദ്ധതികളില്‍ അംഗത്വം എടുത്ത വ്യവസായ സംരംഭങ്ങളിലെ തൊഴിലാളികളുടെ പേരില്‍ 75% പരമാവധി 10,000 രൂപ എന്ന നിരക്കില്‍ വ്യവസായ വകുപ്പ് ധനസഹായമായി അനുവദിക്കും. ഈ പദ്ധതിയില്‍ അപേക്ഷിക്കുന്നതിന് അര്‍ഹതയുളള യൂനിറ്റുടമകള്‍ ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂര്‍, താലൂക്ക് വ്യവസായ ഓഫീസര്‍, കണ്ണൂര്‍, തലശ്ശേരി, തളിപ്പറമ്പ എന്നിവയുമായി ബന്ധപ്പെടേണ്ടതാണ്.
date
- Log in to post comments