Skip to main content

എം.പി. ഫണ്ട്: റോഡിനും കെട്ടിടത്തിനും ഭരണാനുമതി

പി. കരുണാകരന്‍ എം.പിയുടെ പ്രാദേശിക വികസനനിധിയില്‍നിന്ന് 10.75 ലക്ഷം രൂപ വിനിയോഗിച്ച് കരിവെള്ളൂര്‍-പെരളം ഗ്രാമപഞ്ചായത്തിലെ ചെറുമൂല പൊതുജന വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി. 
പി.കെ. ശ്രീമതി ടീച്ചര്‍ എം.പിയുടെ പ്രാദേശിക വികസനനിധിയില്‍നിന്ന് അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് ചെമ്പിലോട് ഗ്രാമപഞ്ചായത്തിലെ കുടുക്കിക്കാവ്-കാഞ്ഞിരോട് വയല്‍ റോഡ് ടാര്‍ ചെയ്യുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി പുതുക്കി നല്‍കി.
മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പിയുടെ പ്രാദേശിക വികസനനിധിയില്‍നിന്ന് നാല് ലക്ഷം രൂപ വിനിയോഗിച്ച് ചൊക്ലി ഗ്രാമപഞ്ചായത്തിലെ വലിയെടയില്‍ എടത്തില്‍ താഴെ റോഡ് നിര്‍മ്മിക്കുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

date