Post Category
ജില്ലാതല ക്വിസ്: അഭിനവ് മനോജിന് ഒന്നാം സ്ഥാനം
വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പി. എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവ സംഘടിപ്പിച്ച ജില്ലാതല ക്വിസ് മത്സരത്തില്‍ പെരളശ്ശേരി എ.കെ.ജി ഹയര്‍ സെക്കന്‍ഡറി ഹൈസ്‌കൂള്‍ പത്താംതരം വിദ്യാര്‍ത്ഥി അഭിനവ് മനോജ് ഒന്നാം സ്ഥാനവും വേങ്ങാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ഐശ്വര്യ പി.എ. രണ്ടാം സ്ഥാനവും നേടി. ജൂലൈ 14ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന തല ക്വിസ് മത്സരത്തില്‍ ഇവര്‍ക്ക് പങ്കെടുക്കാന്‍ അവസരം ലഭിക്കും.
date
- Log in to post comments