Skip to main content

ലോക ജനസംഖ്യാ ദിനാചരണം ജില്ലാതല ഉദ്ഘാടനം 11ന് 

ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ലോക ജനസംഖ്യാ ദിനാചരണം ജില്ലാതല ഉദ്ഘാടനം ജൂലൈ 11ന് ഉച്ച രണ്ട് മണി കൂത്തുപറമ്പ് നഗരസഭാ കാര്യാലയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. സുമേഷ് നിര്‍വഹിക്കും. കുത്തുപറമ്പ് നഗരസഭ ചെയര്‍മാന്‍ എം. സുകുമാരന്‍ അധ്യക്ഷത വഹിക്കും. ഡി.എം.ഒ ഡോ. കെ. നാരായണ നായ്ക് ദിനാചരണ സന്ദേശം നല്‍കും.
തുടര്‍ന്ന്, ബോധവത്കരണ സെമിനാറില്‍ 'കുടുംബാസൂത്രണ മാര്‍ഗങ്ങള്‍' എന്ന വിഷയത്തില്‍ കൂത്തുപറമ്പ് താലൂക്ക് ആശുപ്രതി സൂപ്രണ്ട് ഡോ. ജീജ എം.പി, 'ജനസംഖ്യാ നിയന്ത്രണവും കുടുംബക്ഷേമവും' എന്ന വിഷയത്തില്‍ ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ ആന്‍ഡ് മാസ് മീഡിയാ ഓഫിസര്‍ അബ്ദുല്‍ ലത്തീഫ് മഠത്തില്‍ എന്നിവര്‍ ക്ലാസെടുക്കും. 

date