Post Category
കന്നുകാലികള്‍ക്ക് നൂതന തിരിച്ചറിയല്‍ മാര്‍ഗമായ മൈക്രോചിപ്പിങ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മേയ് 30ന്
കന്നുകാലികള്‍ക്കുള്ള ഏറ്റവും നൂതന തിരിച്ചറിയല്‍ മാര്‍ഗമായ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍ എഫ് ഐ ഡി ) മൈക്രോചിപ്പിങ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മൃഗസംരക്ഷണ, ക്ഷീരവികസനവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി മേയ് 30 ന് രാവിലെ 10.30 ന് പത്തനംതിട്ട ഓമല്ലൂര്‍ എ ജി റ്റി ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ കേരള പുനര്‍ നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെ സാങ്കേതിക സഹായത്തോടെ മൃഗസംരക്ഷണ വകുപ്പാണ് നടപ്പാക്കുന്നത്. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. മൃഗസംരക്ഷണ ജോയിന്റ് ഡയറക്ടര്‍ ഡോ. ഇ.ജി. പ്രേം ജെയിന്‍ പദ്ധതി വിശദീകരണവും ഹ്രസ്വ വീഡിയോ പ്രദര്‍ശനവും നടത്തും.
date
- Log in to post comments