Skip to main content

ഓപ്പണ്‍ പ്രിസിഷന്‍ ഫാമിംഗ് വിളവെടുപ്പ് ഉദ്ഘാടനം 30ന്‌

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ പച്ചക്കറി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇരവിപേരൂര്‍ പഞ്ചായത്തിലെ ഓതറ സിഎസ്‌ഐ ഇക്കോസ്പിരിച്വാലിറ്റി സെന്ററില്‍ ഒരു ഏക്കര്‍ സ്ഥലത്ത് നടപ്പാക്കിയ ഓപ്പണ്‍ പ്രിസിഷന്‍ ഫാമിംഗിന്റെ വിളവെടുപ്പ് ഉദ്ഘാടനം മെയ് 30ന്‌ രാവിലെ 9ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശിധരന്‍ പിള്ള അധ്യക്ഷത വഹിക്കും.

date