സൗജന്യ സ്ത്രീ രോഗ നിര്‍ണയ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു
കൂടാളി ഗ്രാമപഞ്ചായത്തില്‍ സൗജന്യ സ്ത്രീ രോഗ നിര്‍ണയ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസ്സും നടന്നു. കുടുംബശ്രീ 25ആം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെയും കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത് . ഗ്രാമപഞ്ചായത്ത് ഹാളില്‍ പ്രസിഡണ്ട് പി കെ ഷൈമ ഉദ്ഘാടനം നിര്‍വഹിച്ചു.
ശനിയാഴ്ച രാവിലെ 10 മണി മുതല്‍ ആരംഭിച്ച ക്യാമ്പില്‍ 104 പേര്‍ പരിശോധനക്കായി എത്തി. ഡോ. എസ് അമീന ഷാജര്‍, ഡോ. കെ എം സരിത, ഡോ. സദാബ് റാസ ഖാന്‍ എന്നിവരാണ് നേതൃത്വം നല്‍കിയത്. രണ്ട് നേഴ്‌സ്, ഒരു അറ്റന്‍ഡര്‍ എന്നിവരുടെ സേവനവും ലഭ്യമാക്കി. ചടങ്ങില്‍ സ്ഥിരം സമിതി അധ്യക്ഷന്‍ കെ ദിവാകരന്‍ അധ്യക്ഷനായി. ഡോ. ആമിന ക്ലാസ്സെടുത്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പത്മനാഭന്‍, സ്ഥിരം സമിതി അധ്യക്ഷരായ എം വസന്തടീച്ചര്‍, പി സി ശ്രീകല ടീച്ചര്‍, അംഗം കെ വി വത്സല, ബേബി മെമ്മോറിയല്‍ ആശുപത്രി പിആര്‍ഒ രാഹുല്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ അനുപമ, അസി.സെക്രട്ടറി പി പി സിനി തുടങ്ങിയവര്‍ പങ്കെടുത്തു
- Log in to post comments