കണ്ണൂര്‍ അറിയിപ്പുകള്‍ 28-05-2022
ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അദാലത്തില്‍
32 പരാതികള്‍ തീര്‍പ്പാക്കി
കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അദാലത്തില്‍ 32 പരാതികള്‍ തീര്‍പ്പാക്കി. മൂന്ന് പരാതിയില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.
സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ്, ബാലാവകാശ കമ്മീഷനംഗം പി പി ശ്യാമള ദേവി , ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ കെ വി രജീഷ എന്നിവര്‍ പങ്കെടുത്തു. കൂടുതലും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് ലഭിച്ചതെന്ന് ചെയര്‍മാന്‍ അറിയിച്ചു.
പി എം കേര്‍ ഫോര്‍ ചില്‍ഡ്രന്‍ സ്‌കീം; പ്രകാശനം 30ന്
കൊവിഡ് കാരണം മാതാപിതാക്കള്‍ മരണപ്പെട്ട കുട്ടികളെ സഹായിക്കുന്നതിനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച പിഎം കേര്‍ ഫോര്‍ ചില്‍ഡ്രന്‍ സ്‌കീം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത കുട്ടികള്‍ക്കുള്ള ആനുകൂല്യങ്ങളും സേവനങ്ങളും മെയ് 30ന് പ്രധാനമന്ത്രി ഓണ്‍ലൈനായി പ്രകാശനം ചെയ്യും. ജില്ലയിലെ പരിപാടി രാവിലെ 10ന് കലക്ടറേറ്റ് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലയില്‍ 10 കുട്ടികളാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
സ്റ്റാഫ് നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്
സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള കണ്ണൂര്‍ ഗവ.വൃദ്ധസദനത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഫീമെയില്‍ ആന്റ് മെയില്‍ നഴ്‌സിനെയും ലാബ് ടെക്‌നീഷ്യനെയും നിയമിക്കുന്നു. സ്റ്റാഫ് നഴ്‌സിന് അംഗീകൃത നഴ്‌സിങ് ബിരുദം അല്ലെങ്കില്‍ ജി എന്‍ എം കോഴ്‌സും ലാബ് ടെക്‌നീഷ്യന് ഡി എം ഇ അംഗീകാരമുള്ള ഡി എം എല്‍ ടി അല്ലെങ്കില്‍ ബി എസ് സി എം എല്‍ ടിയുമാണ് യോഗ്യത. അഭിമുഖം ജൂണ്‍ മൂന്നിന് രാവിലെ ഒന്നത് മണിക്ക് കണ്ണൂര്‍ ഗവ.വൃദ്ധസദനത്തില്‍ നടക്കും. ഫോണ്‍: 0497 2771300
അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ വഖ്ഫ് സ്ഥാപനങ്ങളുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതിനായി സര്‍ക്കാരിന്റെ ഓഡിറ്റേഴ്‌സ് പാനലില്‍ ഉള്‍പ്പെടാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബി കോം അടിസ്ഥാന ബിരുദമുള്ളവര്‍ക്കും ഓഡിറ്റില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. ബയോഡാറ്റ സഹിതമുള്ള അപേക്ഷ ഡിവിഷണല്‍ ഓഫീസര്‍, കേരള സംസ്ഥാന വഖ്ഫ് ബോര്‍ഡ്, ഡിവിഷണല്‍ ഓഫീസ്, ജില്ലാ ആയുര്‍വ്വേദ ഹോസ്പിറ്റല്‍ റോഡ്, താണ, കണ്ണൂര്‍-670012 എന്ന വിലാസത്തില്‍ ജൂണ്‍ 20നകം ലഭിക്കണം. ഫോണ്‍: 0497 2707037.
വനിതകള്‍ക്ക് ചെണ്ടമേളം പരിശീലനം
ക്ഷേത്രകലാ അക്കാദമിയില്‍ വനിതകള്‍ക്കുള്ള ചെണ്ടമേളം പരിശീലനം തുടങ്ങുന്നു. താല്‍പര്യമുള്ള 18നും45 ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. www.kshethrakalaacademy.orgല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷ ജൂണ്‍ എട്ടിന് വൈകിട്ട് നാല് മണിക്കകം സെക്രട്ടറി, ക്ഷേത്രകലാ അക്കാദമി, മാടായിക്കാവ്, പഴയങ്ങാടി പി ഒ, 670303 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ : 0497 2986030.
ലോക പുകയില രഹിത ദിനാചരണം: വിവിധ മത്സരങ്ങള്‍
ലോക പുകയില രഹിത ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യകുടുംബ ക്ഷേമ വകുപ്പ് ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി പുകയിലയും പരിസ്ഥിതി ആഘാതവും എന്ന വിഷയത്തില്‍ ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു. മലയാളത്തിലോ ഇംഗ്ലീഷിലോ 400 വാക്കില്‍ കവിയാതെ ഉപന്യാസം രചിക്കണം. എഴുതി തയ്യാറാക്കിയ ഉപന്യാസത്തിന്റെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് അല്ലെങ്കില്‍ ഫോട്ടോ ജൂണ്‍ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്കകം notobaccoday2022@gmail.com എന്ന വിലാസത്തില്‍ അയക്കണം. പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ പേര്, വയസ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, സ്‌കൂളിന്റെ പേര്, പഠിക്കുന്ന ക്ലാസ്, സ്‌കൂള്‍ മേല്‍വിലാസം, പഠിക്കുന്ന ക്ലാസ് സംബന്ധിച്ച് സ്‌കൂള്‍ അധികൃതരുടെ അല്ലെങ്കില്‍ രക്ഷിതാവിന്റെ സാക്ഷ്യപത്രം എന്നിവയും ഉപന്യാസത്തോടൊപ്പം സമര്‍പ്പിക്കണം. ഒന്നും, രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് യഥാക്രമം 5,000, 3,000, 2,000 രൂപ വീതവും പ്രോത്സാഹന സമ്മാനമായി രണ്ടു പേര്‍ക്ക് 1,000 രൂപ വീതവും സര്‍ട്ടിഫിക്കറ്റും ലഭിക്കും.
പൊതുജനങ്ങള്‍ക്കായി പുകയിലയും പരിസ്ഥിതി ആഘാതവും എന്ന വിഷയത്തില്‍ ഡിജിറ്റല്‍ പോസ്റ്റര്‍ മത്സരവും പുകയിലയും കാലാവസ്ഥ വ്യതിയാനവും എന്ന വിഷയത്തില്‍ റീല്‍സ് തയ്യാറാക്കല്‍ മത്സരവും സംഘടിപ്പിക്കും.
തയ്യാറാക്കിയ ഡിജിറ്റല്‍ പോസ്റ്ററുകള്‍ ജൂണ്‍ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്കകം notobaccoday2022@gmail.com എന്ന വിലാസത്തില്‍ അയക്കണം. ജെപിഇജി ഫോര്‍മാറ്റില്‍ പരമാവധി മൂന്ന് എംബിയിലായിരിക്കണം പോസ്റ്റര്‍ അയക്കേണ്ടത്. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രായപരിധി ഇല്ല. മത്സരാര്‍ഥികളുടെ പേര്, വയസ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ പോസ്റ്ററിനൊപ്പം സമര്‍പ്പിക്കണം. ഒന്നും, രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് യഥാക്രമം 10,000, 7,500, 5,000 രൂപ വീതവും പ്രോത്സാഹന സമ്മാനമായി രണ്ടു പേര്‍ക്ക് 1,000 രൂപ വീതവും സര്‍ട്ടിഫിക്കറ്റും ലഭിക്കും
പരമാവധി 30 സെക്കന്റ് ദൈര്‍ഘ്യത്തില്‍ ചിത്രീകരിക്കുന്ന റീലുകള്‍ ജൂണ്‍ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്കകം notobaccoday2022@gmail.com എന്ന വിലാസത്തില്‍ അയക്കണം. പങ്കെടുക്കുന്നവര്‍ക്ക് പ്രായപരിധി ഇല്ല. മത്സരാര്‍ത്ഥികളുടെ പേര്, വയസ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ പോസ്റ്ററിനൊപ്പം സമര്‍പ്പിക്കണം. ഒന്നും, രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് യഥാക്രമം 15,000, 10,000, 7,500 രൂപ വീതവും പ്രോത്സാഹന സമ്മാനമായി രണ്ടു പേര്‍ക്ക് 2,500 രൂപ വീതവും സര്‍ട്ടിഫിക്കറ്റും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ 9447472562, 9447031057 എന്നീ നമ്പറുകളില്‍ ലഭിക്കും.
താലൂക്ക് വികസന സമിതി
തലശ്ശേരി താലൂക്ക് വികസന സമിതി യോഗം ജൂണ്‍ നാലിന് രാവിലെ 10.30ന് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. എല്ലാ വികസന സമിതി അംഗങ്ങളും ഉദേ്യാഗസ്ഥരും യോഗത്തില്‍ പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
ഏകദിന ശില്‍പശാല 30ന്
സര്‍ക്കാരിന്റെ ഒരു ലക്ഷം സംരംഭങ്ങള്‍ സംബന്ധിച്ച് വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ ഏകദിന ശില്‍പശാല മെയ് 30ന് രാവിലെ 9.30ന് എളയാവൂര്‍ സോണല്‍ ഓഫീസ് ഹാളിലും 31ന് രാവിലെ 9.30ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളിലും നടത്തും. താല്‍പര്യമുള്ളവര്‍ 9746785313, 8289928476 നമ്പറില്‍ ബന്ധപ്പെടുക.
കെല്‍ട്രോണില്‍ ടീച്ചര്‍ ട്രെയിനിങ് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
കെല്‍ട്രോണ്‍ നോളജ് സര്‍വീസസ് ഗ്രൂപ്പ് നടത്തുന്ന പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ - സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിങ് (ഒരു വര്‍ഷം,, എസ് എസ് എല്‍ സി), ഡിപ്ലോമ ഇന്‍ മോണ്ടി സ്സോറി ടീച്ചര്‍ ട്രെയിനിങ് (ഒരു വര്‍ഷം, പ്ലസ്ടു), ഡിപ്ലോമ ഇന്‍ നഴ്‌സറി ടീച്ചര്‍ എജുക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണി ക്കേഷന്‍ ടെക്‌നോളജി (രണ്ട് വര്‍ഷം, പ്ലസ്ടു) എന്നീ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9072592458, 0490 2321888.
വൈദ്യുതി മുടങ്ങും
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ എല്ലാ ഭാഗങ്ങളിലും മെയ് 29 ഞായര്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.
തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷനിലെ ബ്രൈറ്റ്, കെ ടി പി മുക്ക്, ഈസ്റ്റ് അവന്യൂ, ഗ്രീന്‍ ആപ്പിള്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 29 ഞായര്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദുതി മുടങ്ങും.
ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കമാലിയ, എച്ച് എന്‍ സി, ബസ് സ്റ്റാന്‍ഡ്, ഇരിക്കൂര്‍ ടൗണ്‍, കുന്നുമ്മല്‍ മഖം, ഡൈന മോസ് ഗ്രൗണ്ട്, നിടുവാലൂര്‍ എന്നീ ഭാഗങ്ങളില്‍ മെയ് 29 ഞായര്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ തോട്ടട വെസ്റ്റ്, കോണ്‍ഗ്രസ്സ് ഭവന്‍, തോട്ടട ബണ്ട്, പാറക്കണ്ടിക്കാവ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 29 ഞായര്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
ഇരിക്കൂര്‍, ശ്രീകണ്ഠാപുരം, മലപ്പട്ടം ഇലക്ട്രിക്കല്‍ സെക്ഷനിലെ മരച്ചില്ലകള്‍ മുറിച്ചുമാറ്റുന്നതിന്റെ ഭാഗമായി വിവിധ ദിവസങ്ങളില്‍ വൈദ്യുതി മുടങ്ങും. കാനറാ ബാങ്ക് മുതല്‍ ഡയാനമോസ് ഗ്രൗണ്ട് നിടുവല്ലൂര്‍ വരെ മെയ് 29 ഞായര്‍, കുണ്ടട മുതല്‍ തലക്കോട് മേപ്പറമ്പ വരെ മെയ് 30 തിങ്കള്‍ എന്നീ ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് വൈദ്യുതി മുടങ്ങുക.
തേക്ക് മരം ലേലം
കണ്ണൂര്‍ ഗവ. ഐ ടി ഐ കോമ്പൗണ്ടില്‍ മുറിച്ചിട്ടിരിക്കുന്ന തേക്ക് മരം ജൂണ്‍ 14ന് വൈകിട്ട് മൂന്ന് മണിക്ക് ലേലം ചെയ്യും. ഫോണ്‍: 0497 2835183.
ഗതാഗത നിയന്ത്രണം
പെരിങ്ങത്തൂര്‍ - കാഞ്ഞിരക്കടവ് റോഡില്‍ തോക്കോത്ത് വയല്‍ പ്രദേശത്ത് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം മെയ് 29 മുതല്‍ 31 വരെ പൂര്‍ണ്ണമായും നിരോധിച്ചു. വാഹനങ്ങള്‍ മേക്കുന്ന് - പള്ളിക്കുനി വഴിയോ മറ്റു സമീപ റോഡ് വഴിയോ പോകണമെന്ന് തലശ്ശേരി പൊതുമരാമത്ത് റോഡുകള്‍ ഉപ വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ഇ ടെണ്ടര്‍
തപാല്‍ വകുപ്പിന്റെ കണ്ണൂര്‍ ഡിവിഷനിലെ തപാല്‍ ഉരുപ്പടികള്‍ കണ്ണൂര്‍, തളിപ്പറമ്പ്, കരിമ്പം ഭാഗത്ത് വിതരണംചെയ്യുന്നതിന് വാഹനം നല്‍കാന്‍ തയ്യാറുള്ളവരില്‍ നിന്നും ഇ ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍23. ഫോണ്‍ 0497 2708125, 2700841.
- Log in to post comments