Post Category
ജില്ലയില്‍ പാഠപുസ്തകവിതരണം പൂര്‍ത്തിയാക്കി കുടുംബശ്രീ
കുടുംബശ്രീയും കേരള ബുക്ക്സ് ആന്റ് പബ്ലിഷിംഗ് സൊസൈറ്റിയും സംയുക്തമായി ജില്ലയില്‍ പാഠപുസ്തകങ്ങളുടെ വിതരണം പൂര്‍ത്തിയാക്കി. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലേയ്ക്കായി 6,81,678 പാഠപുസ്തകങ്ങളാണ് ഈ അധ്യയന വര്‍ഷം വിതരണം ചെയ്തിരിക്കുന്നത്.കുടുംബശ്രീ അംഗങ്ങളും കുടുംബാംഗങ്ങളും ഉള്‍പ്പെടുന്ന എട്ട് സോര്‍ട്ടിംഗ് സ്റ്റാഫും ഒരു സൂപ്പര്‍വൈസറും ഉള്‍പ്പെടുന്ന കുടുംബശ്രീ ഫെസിലിറ്റി മാനേജ്മെന്റ് സൊസൈറ്റിക്ക് കുടുംബശ്രീ ജില്ലാമിഷന് നേതൃത്വം നല്കി.ജില്ലയിലെ 11 ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലായി 123 സൊസൈറ്റികളിലേയ്ക്ക് വിതരണം ചെയ്ത പാഠപുസ്തകങ്ങള്‍ അതത് സ്കൂളുകളിലെ അധ്യാപകര്‍ കൈപ്പറ്റി വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തു.
date
- Log in to post comments