Skip to main content

ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് ആറന്മുളയില്‍

സ്‌കൂള്‍ പ്രവേശനോത്സവം ജില്ലാതല ഉദ്ഘാടനം ജൂണ്‍ ഒന്നിന് രാവിലെ 10.15 ന് ആറന്മുള ഗവ. വി.എച്ച്.എസ്.എസില്‍  ആരോഗ്യ, വനിത, ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ വിശിഷ്ടാതിഥി ആവും. പാട്ടും പറച്ചിലുമായി കേരള ഫോക്ക്ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ്  അഡ്വ. സുരേഷ് സോമ സന്നിഹിതനാകും. ജില്ലാ പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്. ബീനാറാണി, എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ലെജു പി. തോമസ്,  ആറന്മുള ഗവ.വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ ജി. ഹരികൃഷ്ണന്‍, ആറന്മുള ഗവ. വി.എച്ച്.എസ്.എസ് എച്ച്എം മിനു ജെ പിളള, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
 

date