Skip to main content

അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ 2022-23 വര്‍ഷത്തെ പദ്ധതിയായ പട്ടികജാതി കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിലേക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതും 2022-23 അധ്യയന വര്‍ഷം അഞ്ചു മുതല്‍ 10 വരെ ക്ലാസുകളിലേക്ക് പ്രവേശനം നേടിയതുമായ പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കുട്ടികള്‍ക്കാണ് ഈ പദ്ധതി പ്രകാരം പ്രവേശനം ലഭിക്കുന്നത്.

 

ജില്ലയില്‍ മാര്‍ത്തോമാ ഹൈസ്‌കൂള്‍ പത്തനംതിട്ട, ബാലികാമഠം ഹൈസ്‌കൂള്‍ തിരുമൂലപുരം തിരുവല്ല, സെന്റ്.മേരീസ് ബഥനി ഗേള്‍സ് ഹൈസ്‌കൂള്‍ റാന്നി-പെരുനാട് എന്നീ മൂന്നു സ്‌കൂളുകളില്‍ ഈ പദ്ധതി പ്രകാരം പഠനം നല്‍കുന്നു. ഹോസ്റ്റല്‍ സൗകര്യം, ഭക്ഷണം, യൂണിഫോം മുതലായ സൗകര്യങ്ങള്‍ സൗജന്യമായി ലഭിക്കും. ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നതിനു താല്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ ജൂണ്‍ അഞ്ചിനു മുന്‍പായി പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കു അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ -04692600181.

date