കിറ്റ്സില്‍ അപേക്ഷ ക്ഷണിച്ചു
കേരളസര്‍ക്കാര്‍ ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിന്റെ(കിറ്റ്സ്) എസ്. ആര്‍. എം റോഡിലുള്ള എറണാകുളം സെന്ററില്‍ ഒരു വര്‍ഷത്തെ പി.ജി.ഡിപ്ലോമ ഇന്‍ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് ടൂറിസം കോഴ്സില്‍ പ്രവേശനം നേടുന്നതിന് ഒഴിവുള്ള സീറ്റുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. യോഗ്യത: അംഗീകൃത സര്‍വകലാശാല ബിരുദം ( അവസാന വര്‍ഷ പരീക്ഷ എഴുതി പ്രവേശനം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം) വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍, പൊതുമേഖല , സ്വകാര്യ സ്ഥാപനങ്ങളില്‍ ട്രാവല്‍ ആന്റ് ടൂറിസം ഓപ്പറേഷന്‍ രംഗത്ത് എക്സിക്യൂട്ടീവ് തസ്തികകളിലേയ്ക്കും പബ്ലിക് റിലേഷന്‍ ഓഫീസര്‍, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മുതലായ തസ്തികകളിലേയ്ക്കും ജോലി സാധ്യതകള്‍ പ്രദാനം ചെയ്യുന്നു.വിശദവിവരങ്ങള്‍ക്ക് ഓഫീസില്‍ നേരിട്ടോ 0484- 2401008 എന്ന നമ്പറില്‍ ബന്ധപ്പെടുക.
- Log in to post comments