കണ്ണൂര്‍ അറിയിപ്പുകള്‍ 01-06-2022
യു പി സ്‌കൂൾ ടീച്ചർ ഇന്റർവ്യൂ
ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ യു പി സ്‌കൂൾ ടീച്ചർ (മലയാളം-517/2019) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2021 ആഗസ്റ്റ് 12ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്കായി ജൂൺ ഒമ്പത്, 10, 15, 16, 17, 22, 23, 24 തീയതികളിൽ പി എസ് സി ജില്ലാ ഓഫീസിൽ നാലാം ഘട്ട ഇന്റർവ്യൂ നടക്കും. പ്രൊഫൈൽ മെസേജ്, ഫോൺ എന്നിവ മുഖേന അറിയിപ്പ് ലഭിച്ച ഉദ്യോഗാർഥികൾ ഇന്റർവ്യൂ മെമ്മോ, ഒടിആർ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റും എല്ലാ അസ്സൽ പ്രമാണങ്ങളും കമ്മീഷൻ നിർദ്ദേശിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയും സഹിതം ഹാജരാകണം. ഇന്റർവ്യൂവിന് ഹാജരാകുന്നവർ കൊവിഡ് മാനദണ്ഡം പാലിക്കണം.
താൽക്കാലിക നിയമനം
കണ്ണൂർ ജി വി എച്ച് എസ് എസിൽ (സ്പോർട്സ്) എച്ച് എസ് ടി മലയാളം, എഫ് ടി എം തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ അസ്സൽ രേഖകൾ സഹിതം ജൂൺ രണ്ടിന് രാവിലെ 11 മണിക്ക് ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0497 2700891, 9446658004.
മിനി ജോബ് ഫെയർ
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജൂൺ നാല് രാവിലെ 10 മുതൽ രണ്ട് മണി വരെ അഭിമുഖം നടത്തും. എൻ ഇ ഇ ടി/ ജെ ഇ ഇ ഫാക്കൽറ്റി (ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്സ്), പി ജി ടി (ഫിസിക്കൽ എഡ്യൂക്കേഷൻ, ഫിസിക്സ്, ഹിസ്റ്ററി, മാത്സ്്, ഇംഗ്ലീഷ്, ബിസിനസ് സ്റ്റഡീസ്, സെക്ഷൻ ഇൻ ചാർജ്, ഓഫീസ് സ്റ്റാഫ് കം കാഷ്യർ, അക്കൗണ്ടന്റ് (ജാർഖണ്ഡിലെ സ്‌കൂൾ), ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ് (ഓഫീസ് ജോബ്), എം ബി എ മാർക്കറ്റിങ്, ടെക്നീഷ്യൻ (മെക്കാനിക്കൽ), വാറന്റി കോ ഓർഡിനേറ്റേർസ്, സർവീസ് ടെക്നീഷ്യൻ (ഐടിഐ ഇലക്ട്രോണിക്സ്), ടെലി കോളർ തുടങ്ങിയ ഒഴിവുകളിലേക്കാണ് അഭിമുഖം.
യോഗ്യത: എം ടെക്, ബി ടെക്, എം എസ്‌സി (ഫിസിക്സ്, കെമിസ്ട്രി, ബയോളജി,മാത്സ്്), എം എ, ബി കോം, എം കോം, ബി എഡ്, എം പി ഇ ഡി, ബി പി ഇ ഡി, പ്ലസ് ടു, ഏതെങ്കിലും വിഷയത്തിൽ ബിരുദം, ബിരിദാനന്തര ബിരുദം.
താൽപര്യമുള്ളവർക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് അഭിമുഖത്തിന് പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്കും രജിസ്ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066.
'മാലിന്യത്തിൽ നിന്നും ധനം': പ്രദർശന വിപണന മേള
ജില്ലാ ഭരണകൂടവും മട്ടന്നൂർ നഗരസഭയും ഹരിത കേരളം മിഷനും സംയുക്തമായി 'മാലിന്യത്തിൽ നിന്നും ധനം' പ്രദർശന വിപണന മേള സംഘടിപ്പിക്കുന്നു. ജൂൺ ഒമ്പത്, 10, 11 തീയതികളിൽ മട്ടന്നൂർ ടൗണിനു സമീപം പ്രത്യേകം തയ്യാറാക്കുന്ന നഗരിയിലാണ് മേള. ഇതിന്റെ ഭാഗമായി ജൂൺ 10ന് പാഴ്‌വസ്തുക്കളിൽ നിന്ന് മൂല്യവർധിത ഉൽ്പന്നങ്ങളുടെ നിർമാണ മത്സരം സംഘടിപ്പിക്കും. മാലിന്യമെന്നു പറഞ്ഞ് ഒഴിവാക്കുന്ന വസ്തുക്കൾ മാത്രമേ നിർമാണത്തിനായി ഉപയോഗിക്കാവൂ. രണ്ട് മണിക്കൂർ സമയമാണ് ഇതിനായി അനുവദിക്കുക. പ്രായ പരിധിയില്ല. പങ്കെടുക്കാൻ താൽപര്യമുള്ളവർ ജൂൺ അഞ്ചിനുള്ളിൽ 8129218246 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യണം. വിജയികൾക്ക് സമ്മാനങ്ങൾ നൽകും.
താൽക്കാലിക നിയമനം
ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസറുടെ അധികാര പരിധിയിലെ ഹോമിയോ ആശുപത്രി/ഡിസ്പെൻസറി എന്നീ സ്ഥാപനങ്ങളിൽ അറ്റൻഡർ/ ഡിസ്പെൻസർ/ നേഴ്സിംഗ് അസിസ്റ്റന്റ് എന്നീ തസ്തികകളിൽ ദിവസവേതനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ഹോമിയോ ഡോക്ടറുടെ കീഴിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും, എസ്എസ്എൽസി അടിസ്ഥാന യോഗ്യതയുമുളള കണ്ണൂർ ജില്ലയിൽ നിന്നുളള ഉദ്യോഗാർത്ഥികൾക്ക് കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. ജൂൺ എട്ടിന് രാവിലെ 10.30ന് സിവിൽ സ്റ്റേഷൻ എഫ് ബ്ലോക്കിലെ ജില്ലാ മെഡിക്കൽ ഓഫീസിൽ (ഹോമിയോ) ആണ് കൂടിക്കാഴ്ച്ച. ഫോൺ: 0497 2711726.
ജില്ലാ പ്രാഗ്രാം മാനേജർ നിയമനം
ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പിഎംഎംഎസ്വൈ പദ്ധതിയുടെ ഫീൽഡ്തല പ്രവർത്തനങ്ങൾക്കായി ജില്ലയിൽ കരാറടിസ്ഥാനത്തിൽ ജില്ലാ പാഗ്രാം മാനേജറെ നിയമിക്കുന്നു. യോഗ്യത: ഫിഷറീസ് സയൻസ് ബിരുദാനന്തര ബിരുദം/എം എസ് സി സുവോളജി/എം എസ് സി മറൈൻ സയൻസ്/എം എസ് സി മറൈൻ ബയോളജി/ഫിഷറീസ് ഇക്കണോമിക്സസ്/ഇൻഡസ്ട്രിയൽ ഫിഷറീസ്/ഫിഷറീസ് ബിസിനസ് മാനേജ്മെന്റ് എന്നിവയിലേതെങ്കിലുമുള്ള ബിരുദാനന്തര ബിരുദം. കൂടാതെ ഇഫർമേഷൻ ടെക്നോളജിയിലോ കമ്പ്യൂട്ടർ ആപ്ലിക്കേഷനിലോ കുറഞ്ഞത് ഡിപ്ലോമ. അഭിലഷണീയ യോഗ്യത: മാനേജ്മെൻിലുള്ള ബിരുദം. അഗ്രിബിസിനസ് മാനേജ്മെന്റിന് മുൻഗണന. പ്രായപരിധി 35 വയസ്സ്. താൽപര്യമുള്ളവർ ബയോഡാറ്റയുംസർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യയാലയം, മാപ്പിളബേ ഫിഷറീസ് കോംപ്ലക്സ്, കണ്ണൂർ എന്ന വിലാസത്തിൽ തപാൽ മാർഗമോ നേരിട്ടോ, ddfisherieskannur@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ ജൂൺ ഏഴിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണം. ഫോൺ: 0497 2731081.
വൈദ്യുതി മുടങ്ങും
കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിലെ നോബിൾ ക്രഷർ, പ്രീമിയർ ക്രഷർ, മഹാരാജ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജൂൺ രണ്ട് വ്യാഴം പരുമാച്ചേരി, എന്നീ ഭാഗങ്ങളിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.
ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ എരുവേശ്ശി, വടക്കേമൂല, പൈതൽ മല ഇക്കോ ടൂറിസം, പൈതൽമല ഡിടിപിസി, പൊട്ടൻപ്ലാവ് അപ്പർ എന്നീ ഭാഗങ്ങളിൽ ജൂൺ രണ്ട് വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ധർമ്മശാല ഇലക്ട്രിക്കൽ സെക്ഷനിലെ ചിത്രാ ഗേറ്റ്, അഞ്ചാംപീടിക-1, അഞ്ചാം പീടിക-2, കോലത്ത് വയൽ, കപ്പോത്ത് കാവ്, കൂളിച്ചാൽ, ചിത്രാതീയേറ്റർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജൂൺ രണ്ട് വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ ചേപ്പറമ്പ ടവർ, നിടിയെങ്ങ ക്രഷർ എന്നീ ഭാഗങ്ങളിൽ ജൂൺ രണ്ട് വ്യാഴം രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒരു മണി വരെയും മുങ്ങം, അടൂർ, കൊളന്ത, പഞ്ചാന്മൂല എന്നീ ഭാഗങ്ങളിൽ ഉച്ചക്ക് രണ്ട് മുതൽ വൈകിട്ട് നാല് മണി വരെയും വൈദ്യുതി മുടങ്ങും.
ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷനിലെ മലപ്പട്ടം വയൽ, കുപ്പം, മലപ്പട്ടം സെന്റർ, വലയം വെളിച്ചം, മേപ്പറമ്പ എന്നീ ഭാഗങ്ങളിൽ ജൂൺ രണ്ട് വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ക്വട്ടേഷൻ
മുണ്ടയാട് മേഖല കോഴിവളർത്തു കേന്ദ്രത്തിലേക്ക് ഈ സാമ്പത്തിക വർഷം കുമ്മായം, നീറ്റുകക്ക എന്നിവ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 15 ന് രാവിലെ 11 മണി. ഫോൺ: 0497 2721168.
ക്വട്ടേഷൻ
കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ ലൈബ്രറിയിലേക്ക് ആവശ്യമായ സ്റ്റേഷനറി ഇനങ്ങൾ, ബാർകോഡ് സ്‌കാനർ എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 17ന് ഉച്ചയ്ക്ക് 12 മണി. കൂടുതൽ വിവരങ്ങൾക്ക് www.gcek.ac.in വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0497 2780226.
ജലശക്തി അഭിയാൻ: യോഗം രണ്ടിന്
ജലശക്തി അഭിയാൻ 'കാച്ച് ദി റെയിൻ' പദ്ധതിയുടെ ആദ്യ യോഗം ജൂൺ രണ്ടിന് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ കലക്ടറുടെ ചേംബറിൽ ചേരും. ഓരോ വകുപ്പും നടപ്പിലാക്കുന്ന ജലസംരക്ഷണ പ്രവൃത്തികൾ യഥാസമയങ്ങളിൽ ജലശക്തി അഭിയാൻ പോർട്ടലിൽ ഉൾപ്പെടുത്തുന്നതിന് വേണ്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനുമാണ് യോഗം. ഭൂജല വകുപ്പ് ജില്ലാ ഓഫീസറാണ് പദ്ധതിയുടെ നോഡൽ ഓഫീസർ
- Log in to post comments