Skip to main content

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗ്രീന്‍ ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു

ഏനാദിമംഗലം ഗ്രാമ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലനസമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ സാമൂഹിക വനവല്‍ക്കരണവിഭാഗത്തിന്റെ സഹകരണത്തോടെ പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി നടത്തിയ ഗ്രീന്‍ ഫുട്ബോള്‍ മത്സരം നടത്തി. നാട്ടിലെ യുവജനങ്ങള്‍ പങ്കെടുത്ത മത്സരത്തിന് മുന്‍പായി ടീം അംഗങ്ങള്‍ കളിക്കളത്തിലും പരിസരങ്ങളിലും ഉള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് ഹരിതകര്‍മ്മസേനയ്ക്ക് കൈമാറി. മത്സരം പഞ്ചായത്ത് പ്രസിഡന്റ് പി. രാജഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.

date