Skip to main content

കോഴഞ്ചേരി താലൂക്ക് വികസന സമിതിയോഗം ചേര്‍ന്നു

കോഴഞ്ചേരി താലൂക്ക് വികസന സമിതിയോഗം കോഴഞ്ചേരി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഷീജ.റ്റി.ജോജിയുടെ അധ്യക്ഷതയില്‍ നടന്നു. സ്‌കൂള്‍ കോളേജ് കുട്ടികള്‍ക്കിടയില്‍ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം ക്രമാതീതമായി കൂടിവരുന്നുവെന്നും ഇത്തരംമാഫിയകള്‍ ബസ്സ് സ്റ്റാന്റുകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ആയതിനാല്‍ ഇതു നിയന്ത്രിക്കുന്നതിന് പോലീസ് എക്സൈസ് വകുപ്പുകളുെട പരിശോധന ബസ്സ്സ്റ്റാന്റിനകത്ത് ശക്തമാക്കണമെന്ന് എം.പി.ആന്റോ ആന്റണിയുടെ പ്രതിനിധ ജെറിമാത്യുസാം, കേരളാ കോണ്‍ഗ്രസ് (എം) പ്രതിനിധി മാത്യുമരോട്ടിമൂട്ടില്‍, ഐഎന്‍എല്‍ ജില്ലാ സെക്രട്ടറി ബിജുമുസ്തഫ എന്നിവര്‍ അറിയിച്ചു.

 

പത്തനംതിട്ട നഗരത്തിലും സ്‌കൂള്‍ പരിസരത്തും ഓഫീസ് പരിസരങ്ങളിലും നിരത്തുകളിലും തെരുവുനായ ശല്യം അതിരൂക്ഷമാണെന്നും അടിയന്തര പ്രാധാന്യം നല്‍കി പരിഹാരം കാണണമെന്നും കേരള കോണ്‍ഗ്രസ് (എം) പ്രതിനിധി മാത്യു മരോട്ടിമൂട്ടില്‍, ആറന്മുളപഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി ജോജി എന്നിവര്‍ അറിയിച്ചു. കുമ്പഴ പത്തനംതിട്ട റോഡില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുള്ളതായും ഇരുചക്രാഹനങ്ങള്‍ക്ക് വളരെയേറെ ബുദ്ധിമുട്ടാകുന്നുവെന്നും ഐഎന്‍എല്‍ ജില്ലാസെക്രട്ടറി ടി.ബിജു, മുസ്തഫ അറിയിച്ചു. യോഗത്തില്‍ കണ്‍വീനര്‍ തഹസില്‍ദാര്‍ ആര്‍.കെ സുനില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയതിനിധികള്‍ എന്നിവര്‍ ഹാജരായി.

date