ഏകദിന ശില്‍പ്പശാല
ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായുള്ള ഏകദിന ശില്‍പ്പശാല പത്തനംതിട്ട നഗരസഭ അധ്യക്ഷന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ ഈ സാമ്പത്തികവര്‍ഷം ഒരുലക്ഷം സംരംഭകരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ചടങ്ങില്‍ വിവിധ സാധ്യത സംരംഭങ്ങളെപ്പറ്റിയും അതിന്റെ സാധ്യതകളെപ്പറ്റിയും വിശദീകരിച്ചു.
നഗരസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ആമിന ഹൈദരാലി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ അംബിക വേണു, ജെറി അലക്സ്, എസ്. ഷമീര്‍, പ്രതിപക്ഷ നേതാവ് ജാസീംകുട്ടി, കൗണ്‍സില്‍ അംഗങ്ങളായ ശോഭ കെ മാത്യു, റോസ്ലിന്‍ സന്തോഷ്, വിമല ശിവന്‍, എസ്. ഷീല, കോയിപ്രം ബ്ലോക്ക് ഐ. ഇ. ഒ എ. ശ്രീഹരി, പത്തനംതിട്ട മുനിസിപ്പാലിറ്റി ഐ. ഇ. ഒ ജാനിഷ എസ് മുഹമ്മദ്, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ ഖദീജ ബീവി, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ അനീഷ് നായര്‍, ഇന്റേണ്‍ എസ്. അല്‍ത്താഫ്, മോഹിത് എം നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments