Skip to main content

മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ : ഡിപ്ലോമാ കോഴ്സ്

 

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ (ഇഗ്‌നോ )  സ്പെഷ്യല്‍ സ്റ്റഡി സെന്ററായ പത്തനംതിട്ട ജില്ലാ ഐ.സി.എ.ആര്‍-കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പഴങ്ങളില്‍ നിന്നും പച്ചക്കറികളില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ എന്ന വിഷയത്തില്‍ ഒരു വര്‍ഷത്തെ തൊഴിലധിഷ്ഠിത സംരംഭകത്വ ഡിപ്ലോമാ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.പ്ലസ്ടു അല്ലെങ്കില്‍  ഇഗ്‌നോ നല്‍കുന്ന ബിപിപി യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം.  കോഴ്സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് ഇഗ്‌നോയുടെ  സര്‍ട്ടിഫിക്കറ്റ് ലഭിക്കും.  ഫീസ് 14400 രൂപ.  ഗ്രാമീണ മേഖലയിലുള്ളവര്‍ക്കും ദാരിദ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്കും 50% ഫീസ് ഇളവ് ലഭിക്കും പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തിലുള്ളവര്‍ക്ക് ഫീസില്ല.  അവസാന തീയതി ജൂലൈ 15. താല്പര്യമുള്ളവര്‍ www.ignou.ac.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കണം. ഫോണ്‍ 0469-2662094.                                                                 (പിഎന്‍പി 1870/18)

date