Post Category
ശില്‍പ്പശാല ഇന്ന് (12)
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ക്കായി നടത്തുന്ന പരിശീലന ശില്പശാല ഇന്ന് (12) രാവിലെ 10 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ബാലാവകാശ കമ്മീഷനംഗം സിസ്റ്റര്‍ ബിജി ജോസ്, സൈക്കോ ലീഗല്‍ സൈക്കോളജിസ്റ്റ് സുരേഷ് തോന്നയ്ക്കല്‍ എന്നിവര്‍ രാവിലത്തെ സെഷനി ല്‍ ക്ലാസുകള്‍ നയിക്കും. ഉച്ചയ്ക്ക് ശേഷം രണ്ടിന് നടക്കുന്ന ചോദ്യോത്തര പരിപാടിക്ക് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് നേതൃത്വം നല്‍കും. ബാലാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരും ഇതില്‍ പങ്കെടുക്കും. (പിഎന്‍പി 1872/18)
date
- Log in to post comments