കണ്ണൂര്‍ അറിയിപ്പുകള് 07-06-2022
തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം
കണ്ണൂര്‍ ഗവ.ഐടിഐ യില്‍ ഐ എം സി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്നോളജി ആന്റ് ടാബ്ലറ്റ് എഞ്ചിനീയറിങ്(മൂന്നു മാസം), സി എന്‍ സി മെഷിനിസ്റ്റ്(രണ്ട് മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ സിസിടിവി(ഒരു മാസം) എന്നീ കോഴ്സുകളിലാണ് പ്രവേശനം. ഫോണ്‍: 9745479354.
സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല് പരിശോധന 10 മുതല്‍
മുന്‍ വര്‍ഷങ്ങളിലും 2022 മെയ് നാല്, അഞ്ച് തീയതികളിലും ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലെ സ്കൂളുകളില്‍ നടന്ന കെ ടെറ്റ് പരീക്ഷയുടെ യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല് പരിശോധന ജൂണ്‍ 10 മുതല്‍ 17 വരെ കണ്ണൂര്‍ ജി വി എച്ച് എസ് എസ് (സ്പോര്‍ട്സ്) സ്കൂളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 3.30 വരെ നടക്കും. യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്, കോപ്പി, ഹാള്‍ ടിക്കറ്റ്, കെ ടെറ്റ് മാര്‍ക്ക് ലിസ്റ്റ് എന്നിവ പരിശോധനക്ക് ഹാജരാക്കണം. കാറ്റഗറി 1-ജൂണ്‍ 10, കാറ്റഗറി 2-ജൂണ്‍ 13, 14, കാറ്റഗറി 3-ജൂണ്‍ 15, 16, കാറ്റഗറി 5-ജൂണ്‍ 17 എന്നിങ്ങനെയാണ് പരിശോധന സമയം. ഫോണ്‍: 0497 2700167.
സാക്ഷരതാ മിഷന്: അധ്യാപക നിയമനം
സാക്ഷരതാ മിഷന്റെ 2022-23 വര്‍ഷത്തെ പത്താംതരം, ഹയര്‍സെക്കണ്ടറി തുല്യതാ കോഴ്സുകളുടെ ജില്ലയിലെ സമ്പര്‍ക്ക പഠന കേന്ദ്രങ്ങളില്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുക്കാന്‍ താല്പര്യമുള്ളവരില് നിന്നും അപേക്ഷ ക്ഷണിച്ചു. ലഭിക്കുന്ന അപേക്ഷകരില്‍ നിന്നും തയ്യാറാക്കുന്ന അധ്യാപക ബാങ്കില്‍ ഉള്‍പ്പെട്ടവരെയാണ് അധ്യാപകരായി നിയമിക്കുക. പത്താംതരം തുല്യതാ കോഴ്സിന് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, സാമൂഹ്യശാസ്ത്രം, ഗണിതം, ഐ ടി വിഷയങ്ങളില്‍ അപേക്ഷിക്കാം. ബിരുദവും ബി എഡുമാണ് യോഗ്യത. ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്സിന് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, സോഷ്യോളജി, എക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, എക്കൗണ്ടന്‍സി, ബിസിനസ്സ് സ്റ്റഡീസ് എന്നീ വിഷയങ്ങളില്‍ അപേക്ഷിക്കാം. ബിരുദാനന്തര ബിരുദവും ബിഎഡും സെറ്റുമാണ് യോഗ്യത. താല്പര്യമുള്ളവര് കവറിനു പുറത്ത് പത്താംതരം തുല്യത എന്നോ, ഹയര്‍ സെക്കണ്ടറി തുല്യത എന്നോ എഴുതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ജില്ലാ സാക്ഷരതാ മിഷന്, ജില്ലാ പഞ്ചായത്ത്, സിവില്‍ സ്റ്റേഷന് പി ഒ എന്ന വിലാസത്തില്‍ ജൂണ്‍ 20 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0497 2707699.
സ്കോള്‍-കേരള പ്രവേശനം 8 മുതല്‍
സ്കോള്‍-കേരള മുഖേന ഈ അധ്യയന വര്‍ഷത്തെ ഹയര്‍സെക്കണ്ടറി കോഴ്സ് രണ്ടാം വര്‍ഷ പ്രവേശനത്തിനും, പുന:പ്രവേശനത്തിനും ആഗ്രഹിക്കുന്ന യോഗ്യതയുള്ളവര്‍ക്ക് www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന ജൂണ്‍ എട്ട് മുതല്‍ 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും. സി ബി എസ് ഇ, ഐ സി എസ് ഇ മറ്റ് സ്റ്റേറ്റ് ബോര്‍ഡുകള്‍ മുഖേന ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി പൂര്‍ത്തിയാക്കിയവര്‍ക്കും നിബന്ധകള്‍ക്ക് വിധേയമായി പ്രവേശനം അനുവദിക്കും. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും, നിര്‍ദ്ദിഷ്ട രേഖകളും എക്സിക്യുട്ടീവ് ഡയറക്ടര്‍, സ്കോള്‍-കേരള, വിദ്യാഭവന്, പൂജപ്പുര.പി ഒ തിരുവനന്തപുരം-695012 എന്ന മേല്‍വിലാസത്തില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ ജൂണ്‍ 25 ന് വൈകിട്ട് അഞ്ച് മണിക്കകം എത്തിക്കണം. ഫോണ്‍: 0471 2342950, 2342271, 2342369.
ലോക് അദാലത്ത്
ജില്ലയിലെ വിവിധ കോടതികളില്‍ തീര്‍പ്പാക്കാതെ കിടക്കുന്നതും നിലവിലുള്ളതുമായ കേസുകളുടെയും പൊതുമേഖലാ ബാങ്കുകള്‍, ബി എസ് എന്‍ എല്‍, വോഡഫോണ്‍, കേരള ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, മുത്തൂറ്റ് മൈക്രോഫിന്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികളുടെയും മോട്ടോര്‍ വാഹന അപകട നഷ്ടപരിഹാര കേസുകളുടെയും രജിസ്ട്രേഷന് വകുപ്പിലെ അണ്ടര്‍ വാല്വേഷന് കേസുകളുടെയും അദാലത്ത് ജൂണ്‍ 26 ഞായര്‍ രാവിലെ 10 മണി മുതല്‍ തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍, കൂത്തുപറമ്പ്, മട്ടന്നൂര്‍ എന്നീ കോടതികളില്‍ നടക്കും. ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയില്‍ നിന്ന് അറിയിപ്പ് ലഭിച്ചവര്‍ അതാത് കോടതികളില്‍ എത്തണമെന്ന് ഡി എല്‍ എസ് എ സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0490 2344666.
അപേക്ഷ ക്ഷണിച്ചു
സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്പ്പറേഷന് മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയില്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 20. വിശദ വിവരങ്ങള്‍ക്ക് കോര്പ്പറേഷന് വെബ്സൈറ്റായ www.keralapottery.org സന്ദര്‍ശിക്കുക.
മോണ്ടിസോറി ടീച്ചര്‍ പരിശീലനം; അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര് സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ തുടങ്ങുന്ന ഒരു വര്‍ഷത്തെ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ് ഡിപ്ലോമ കോഴ്സിനും രണ്ടു വര്‍ഷത്തെ അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്സിനും അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ് ടു/ ഏതെങ്കിലും ടീച്ചര്‍ ട്രെയിനിങ് കോഴ്സ്/ഏതെങ്കിലും ഡിപ്ലോമ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30. ഒരു വര്‍ഷത്തെ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ് ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി അഡ്വാന്‍സ് ഡിപ്ലോമയുടെ രണ്ടാം വര്‍ഷ കോഴ്സിലേക്ക് ലാറ്ററല്‍ എന്‍ട്രി സൗകര്യം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.srccc.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. വിലാസം: മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ് ഡിപ്ലോമ- റയാന് ഫൗണ്ടേഷന് എജ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ്, കണ്ണൂര്‍. ഫോണ്‍: 94472355426.
അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്സ്- കാഞ്ഞിരോട് മുസ്ലീം ജമാ-അത്ത് കമ്മിറ്റി, കണ്ണൂര്‍ ഫോണ്‍: 9544171480, 0497 2858992.
കൃത്രിമകാലിന് അപേക്ഷിക്കാം
കാസര്‍കോട് എം പി രാജ് മോഹന്‍ ഉണ്ണിത്താന്റെ 2021-22 പ്രാദേശിക വികസന നിധിയില്‍ നിന്നും എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ പെരുമ്പടവ്, മാടായി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 എന്നിവിടങ്ങളിലെ ഓരോ ഭിന്നശേഷിക്കാര്‍ക്ക് കൃത്രിമകാല് നല്കുന്നു. ആവശ്യമുള്ളവര്‍ എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂണ്‍ 14 ന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ സാമൂഹ്യനീതി ഓഫീസ്, സിവില്‍ സ്റ്റേഷന് എഫ് ബ്ലോക്ക്, കണ്ണൂര്‍ എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2997811.
ബീഡി തൊഴിലാളികളുടെ മക്കള്‍ക്ക്
സിവില്‍ സര്‍വ്വീസ് പരിശീലനം
ബീഡി - ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പേര് രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ മക്കള്‍ക്കും ആശ്രിതര്‍ക്കുമായി തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്മെന്റ് (കിലെ) സിവില്‍ സര്‍വ്വീസ് അക്കാദമി സിവില്‍ സര്‍വ്വീസ് പ്രിലിമിനറി പരീക്ഷക്കുള്ള പരിശീലന ക്ലാസുകള്‍ തുടങ്ങുന്നു. കാലാവധി ഒരു വര്‍ഷം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താല്പര്യമുള്ളവര് ക്ഷേമനിധി ബോര്‍ഡില്‍ നിന്നു വാങ്ങിയ ആശ്രിതത്വ സര്‍ട്ടിഫിക്കറ്റ് സഹിതം എക്സിക്യൂട്ടീവ് ഡയറക്ടര്‍, കേരള ഇന്‍സ്റ്റീറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്മെന്റ് ഓഫീസില്‍ ജൂണ്‍ 13നകം അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്കും അപേക്ഷ ഫോമിനും www.kile.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0497 2706133.
സ്വയം തൊഴില്‍ വായ്പാ പദ്ധതി
പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന് നടപ്പാക്കുന്ന സ്വയംതൊഴില്‍ വായ്പാ പദ്ധതിയില്‍ തൊഴില്‍രഹിതരായ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. അമ്പതിനായിരം രൂപ മുതല്‍ 50 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. അപേക്ഷകര്‍ 18 നും 55 നും ഇടയില്‍ പ്രായമുള്ളവരാകണം. നാല് ശതമാനം മുതല്‍ ഒമ്പത് ശതമാനം വരെ പലിശ നിരക്കില്‍ തുക 36 മുതല്‍ 60 തുല്ല്യ മാസ ഗഡുക്കളായി തിരിച്ചടക്കണം. തുകക്ക് കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2705036, 9400068513.
കൂടിക്കാഴ്ച 13ന്
മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയനില്‍ ക്യാമ്പ് ഫോളോവര്‍ തസ്തികയില്‍ കുക്ക്, ബാര്‍ബര്‍, ധോബി, വാട്ടര്‍ കാരിയര്‍, സ്വീപ്പര്‍ എന്നീ വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മുന്‍പരിചയമുള്ള പുരുഷന്മാര് ജൂണ്‍ 13ന് രാവിലെ 10.30ന് കെ എ പി നാലാം ബറ്റാലിയന് ആസ്ഥാനത്ത് നടത്തുന്ന കൂടിക്കാഴ്ചയില്‍ ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ് സഹിതം ഹാജരാകണം. ഫോണ്‍: 0497 27811316.
വിശദീകരണം നല്‍കണം
ജില്ലയില്‍ ഗ്രാമ വികസന വകുപ്പില്‍ എല്‍ ഡി ടൈപ്പിസ്റ്റ് തസ്തികയില്‍ ജോലി ചെയ്യവെ ശൂന്യവേതനാവധിയില്‍ പോയ അരോളി വാവ്വക്കല് ചൈതന്യയില്‍ എം വി ലീന അവധി കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കാത്തതിനെ തുടര്‍ന്നുള്ള മെമ്മോ കൈപ്പറ്റാത്ത സാഹചര്യത്തില്‍ 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും അല്ലാത്തപക്ഷം തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
വൈദ്യുതി മുടങ്ങും
തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഖിദ്മ, അറക്കല്‍, മൊയ്തീന് പള്ളി, ഹാര്‍ബര്‍, മോഡേണ്‍ ഐസ് പ്ലാന്റ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ എട്ട് ബുധന്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ സി ആര് പി എഫ് 1, സി ആര് പി എഫ് 2, സി ആര് പി എഫ് എച്ച് ടി, കൊരങ്ങാട്, പയ്യഗാനം, പാടിയോട്ടുചാല്‍ എക്സ്ചേഞ്ച് എന്നീ ട്രാന്‍സ്ഫോമര്‍ പരിധിയില്‍ ജൂണ്‍ എട്ട് ബുധന്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചെമ്പേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ പൂപ്പറമ്പ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ എട്ട് ബുധന്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊളത്തൂര്‍, ആകാശ് വുഡ്, ഗുഡ് വുഡ്, കൊളത്തൂര്‍ ടെമ്പിള്‍ എന്നീ ഭാഗങ്ങളില്‍ ജൂണ്‍ എട്ട് ബുധന്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും ചുഴലി, കവിന്മൂല ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകീട്ട് 5 മണി വരെയും വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മുണ്ടേരിചിറ ട്രാന്‍സ്ഫോര്‍മര്‍ പരിധിയല്‍ ജൂണ്‍ എട്ട് ബുധന്‍ രാവിലെ എട്ട് മുതല്‍ 10 മണി വരെയും ഏച്ചൂര്‍ കോട്ടം ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.
ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കല്യാട് ട്രാന്‍സ്ഫോര്‍മര്‍ പരിധിയല്‍ ജൂണ്‍ എട്ട് ബുധന്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ പാങ്കളം, കോളാരി, കോളാരി മൈത്രി, തലച്ചങ്ങാട്, മുണ്ടച്ചാല്‍ എന്നീ ഭാഗങ്ങളില്‍ ജൂണ്‍ എട്ട് ബുധന്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ലേലം
കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത പടിയൂര്‍ അംശം പെരുമണ്ണ് ദേശത്ത് ബ്ലോക്ക് 207 ല്‍ സര്‍വ്വെ 369 ല്‍ പെട്ട രണ്ട് ഹെക്ടര്‍ വസ്തു ജൂണ്‍ 13 ന് രാവിലെ 11 മണിക്കും സ്ഥാവരസ്വത്തുക്കള്‍ ജൂണ്‍ 30ന് രാവിലെ 11 മണിക്കും പടിയൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.
ടെണ്ടര്‍
തളിപ്പറമ്പ് ഐ സി ഡി എസ് ഓഫീസിന് പരിധിയിലെ പരിയാരം ഗ്രാമപഞ്ചായത്തിലുള്ള 33, കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തിലുള്ള 34, ചെങ്ങളായി ഗ്രാമപഞ്ചായത്തിലുള്ള 37 അങ്കണവാടികളില്‍ ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ പാല് വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജൂണ്‍ 13ന് ഉച്ചക്ക് ഒരു മണി വരെ ടെണ്ടര്‍ സ്വീകരിക്കും.
തളിപ്പറമ്പ് ഐ സി ഡി എസ് ഓഫീസിന് പരിധിയിലെ പരിയാരം (33), കുറുമാത്തൂര്‍ (34), ചെങ്ങളായി (37) എന്നീ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളില്‍ ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ കോഴിമുട്ട വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജൂണ്‍ 13ന് ഉച്ചക്ക് ഒരു മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0460 2202971.
പുനര്‍ ലേലം
മൃഗസംരക്ഷണ വകുപ്പ് പയ്യന്നൂര്‍ റീജിയണല്‍ എ എച്ച് സെന്ററിലെ കെ എല്‍ 01 എം 4816 നമ്പര്‍ വാഹനം ജൂണ്‍ 27ന് രാവിലെ 11.30ന് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍: 04985 208355, 9447314626
- Log in to post comments