കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ
കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ മുൻ മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ അധ്യക്ഷനായി. കരട് പദ്ധതി രേഖ വൈസ് പ്രസിഡണ്ട് ഡി വിമലയ്ക്ക് നൽകി ഇ പി ജയരാജൻ പ്രകാശനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ എ വി രവീന്ദ്രൻ കരട് പദ്ധതി അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി തമ്പാൻ, എസ് കെ ആബിദ, താഹിറ, കല്ല്യാശ്ശേരി ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ പ്രേമ സുരേന്ദ്രൻ, സി പി മുഹമ്മദ് റഫീഖ്, പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ രമേശൻ (നാറാത്ത്), ടി ടി ബാലകൃഷ്ണൻ (കല്ല്യാശ്ശേരി), ടി നിഷ (ചെറുകുന്ന്), കെ രതി (കണ്ണപുരം), സയ്യിദ് കായിക്കാരൻ (മാടായി), കെ ഫാരിഷ (മാട്ടൂൽ), പി ഗോവിന്ദൻ (ഏഴോം) ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ വി രാമകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോർജ് തോമസ്, ജോയിന്റ് ബി ഡി ഒ കെ സി ശശിധരൻ തുടങ്ങിയവർ സംസാരിച്ചു
- Log in to post comments